നിയമസഭയിൽ മുഖ്യമന്ത്രിയെ പുകഴ്ത്താൻ മത്സരിച്ച് മന്ത്രിമാരും എം.എൽ.എമാരും. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചയ്ക്കിടെയായിരുന്നു രസകരമായ പിണറായി സ്തുതികൾ. മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതിനിടെ വ്യക്തിപരമായി പ്രതിപക്ഷ നേതാവിനെ വിമർശിക്കാനും ഭരണപക്ഷ അംഗങ്ങൾ ശ്രദ്ധിച്ചു.
പൂരം കലക്കിയെന്നും പിന്നെ ഇല്ലെന്നും മാറ്റിമാറ്റി അഭിപ്രായം പറഞ്ഞ് സിപി ഐ നിയമസഭയില്‍. പൂരം കലക്കിയതു തന്നെയെന്ന് ആഞ്ഞടിച്ച റവന്യൂമന്ത്രി കെ.രാജന്‍, പ്രതിപക്ഷം പറഞ്ഞത് മന്ത്രി സമ്മതിക്കുകയാണോ എന്ന ചോദ്യത്തിന് മുന്നില്‍ പൂരം കലക്കി എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കരണംമറിഞ്ഞു.