wild-boar

TOPICS COVERED

വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ ആറ് മണിക്കൂറിലേറെ കുടുങ്ങിയ കാട്ടുപന്നിക്കൂട്ടത്തെ വെടിവച്ച് കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് നാട്ടുകാരെ മുള്‍മുനയിലാക്കി പന്നിക്കൂട്ടം കിണറ്റില്‍പ്പെട്ടത്. വനംവകുപ്പിന്റെ അനുമതിയോടെ അംഗീകൃത ഷൂട്ടര്‍മാരെത്തി പന്നിക്കൂട്ടത്തെ കിണറ്റിലിട്ട് തന്നെ വെടിവച്ച് കൊല്ലുകയായിരുന്നു. ജനങ്ങളുടെ ആശങ്ക മനോരമ ന്യൂസിലൂടെ പുറത്ത് വന്നതിന് പിന്നാലെ വനംവകുപ്പ് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി. പന്നിക്കൂട്ടത്തെ ജീവനോ‌ടെ പുറത്തെടുത്താലുണ്ടാവുന്ന അപകടം കണക്കിലെടുത്ത് കിണറ്റിലിട്ട് തന്നെ വെടിയുതിര്‍ക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. പഞ്ചായത്തിന്‍റെ നിര്‍ദേശപ്രകാരം അംഗീകൃത ഷൂട്ടര്‍മാരെത്തി. ഇരുപത് മിനിറ്റിനുള്ളില്‍ അഞ്ച് പന്നികളെയും വെടിയുതിര്‍ന്ന് കൊന്നു. പന്നിക്കൂട്ടം കിണറ്റില്‍പ്പെട്ടതായ വിവരം രാവിലെ അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയെന്ന പരാതി നാട്ടുകാര്‍ പങ്കുവച്ചു. നിരവധിയാളുകള്‍ കിണറിനോട് ചേര്‍ന്ന് തടിച്ചുകൂടിയെങ്കിലും അപകടരഹിതമായി ദൗത്യം പൂര്‍ത്തിയാക്കാന്‍ വനംവകുപ്പിനായി. 

 
Palakkad wild boars shot in well: