എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്കേസില്‍ അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പി.പി. ദിവ്യ കോടതിയെ സമീപിച്ചു. നവീനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉള്‍പ്പെടുത്തി, തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. തന്നെ ക്ഷണിച്ചിട്ടാണ് യാത്രയയപ്പില്‍ പങ്കെടുത്തതെന്ന് ജാമ്യാപേക്ഷയില്‍ ദിവ്യ വാദിക്കുന്നു. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം തീരുമാനിച്ചു.