പി.പി.ദിവ്യയ്ക്കെതിരെ കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി നവീന്‍ ബാബുവിന്റെ കുടുംബം. പെട്രോള്‍ പമ്പിന് പിന്നില്‍ ബെനാമി ഇടപാടെന്നും, സ്വാധീനിക്കാനുള്ള ദിവ്യയുടെ ഇടപെടല്‍ അഴിമതിയാണെന്നും കുടുംബം. കലക്ടറുടെ വിലക്ക് ലംഘിച്ചാണ് ദിവ്യ ഭീഷണി മുഴക്കിയതെന്ന് പ്രോസിക്യൂഷനും വാദിച്ചു. എന്നാല്‍ തന്റെ ഭാഗം പൂര്‍ണമായും ന്യായീകരിച്ച ദിവ്യ, പരാതി കിട്ടിയാല്‍ താന്‍ മിണ്ടാതിരിക്കണോയെന്നും ചോദിച്ചു. ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധിപറയും.