ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ ഏറ്റവും ശക്തമായ രാഷ്ട്രീയപോരാട്ടം നടക്കുന്ന മണ്ഡലമാണ് ചേലക്കര. എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേര്‍ പോരാടുന്നു. ബിജെപിയും ശക്തമായ സാന്നിധ്യം അറിയിക്കുന്നു. ചേലക്കരയുടെ പ്രത്യേകത മുന്‍എംപിയും മുന്‍എംഎല്‍എയും തമ്മിലാണ് പോരാട്ടം നടക്കുന്നത് എന്നുള്ളതാണ്. എല്‍ഡിഎഫ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം, ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ വോട്ട്വര്‍ധന ഉണ്ടായി എന്ന ആത്മവിശ്വാസത്തിലുമാണ്. ഇക്കുറി 96 മുതല്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന ചേലക്കരയുടെ ചിത്രം മാറ്റിയെഴുതാന്‍ രമ്യാ ഹരിദാസിന് കഴിയുമോ? ബിജെപി അവരുടെ സാന്നിധ്യം അറിയിക്കുമോ അതോ ചേലക്കര ഇടത്തോട് ചെരിഞ്ഞ് തന്നെ നില്‍ക്കുമോ? കാണാം വോട്ടുകവല.