പെട്ടി ദൂരേയ്ക്ക് വലിച്ചെറിയാന്‍ പറഞ്ഞത് സിപിഎം സംസ്ഥാന സമിതി അംഗമാണ്. പാലക്കാട്ടെ റെയ്ഡും വിവാദങ്ങളും കളളപ്പണം കൊണ്ടുപോയി എന്നുപറയുന്ന ട്രോളി ബാഗുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് പെട്ടെന്നൊരു തോന്നലുണ്ടായത്. പെട്ടിക്ക് പകരം ജനകീയ വിഷയങ്ങള്‍ വേണം പ്രചാരണത്തില്‍ നിറയേണ്ടതെന്ന ഒരു നിര്‍ദേശം വളരെ നല്ലതാണ്. പക്ഷേ പാലക്കാട്ടെ പാര്‍ട്ടി സെക്രട്ടറിയ്ക്ക് അത് അത്രയ്ക്കങ്ങ് പിടിച്ചില്ല. കൃഷ്ണദാസിനെ തളളാന്‍ ജില്ലാ സെക്രട്ടറിയ്ക്ക് ഇന്നലെ അധിക സമയം വേണ്ടിവന്നില്ല. വിഡിയോ കാണാം.