ഒരു രാത്രിയുടെ അകലമേയുള്ളൂ. എങ്കിലും ഇഴഞ്ഞുനീങ്ങുന്നതുപോലെ തോന്നുണ്ടാവണം ഇന്നലെവരെ വോട്ടുചോദിച്ചവര്ക്ക്, വോട്ട് ചെയ്തവര്‍ക്ക്, ഫലം ഉറ്റുനോക്കുന്നവര്‍ക്ക്. ഓരോ സ്ഥാനാര്‍ത്ഥിക്കും പറയാന്‍ പ്രതീക്ഷയുടെ കഥകള്‍ മാത്രം. സ്വന്തം കണക്കെടുപ്പില്‍ ഓരോരുത്തരും ജയിച്ചുകഴിഞ്ഞു ! ഭൂരിപക്ഷവും ഒട്ടുംകുറവല്ല ! ആ ആ കണക്കുകൂട്ടലിന്, സ്വന്തം പാര്‍ട്ടിയുടെയോ മുന്നണിയുടെയോ കണക്കുകളുമായി ചെറിയ ബന്ധം പോലും കാണണമെന്നില്ല. രാഷ്ട്രീയമാണ്, വിജയപരാജയങ്ങള്‍ സ്വാഭാവികം. വയനാട്, ചേലക്കര, പാലക്കാട്– ആരാകും ജേതാക്കള്‍ ? സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും സംഭവബഹുലമായ തിരഞ്ഞെടുപ്പ് എന്ന വിശേഷണമാകും പാലക്കാടിനെ കാത്തിരിക്കുന്നത്. ക്രിസ്റ്റല്‍ ക്ലിയറായി നാളെ അറിയാം ഫലം.