തെക്കുവടക്ക് വ്യത്യാസമില്ലാതെ കൊലയും കൊള്ളയും. കൊച്ചിയില്‍ കൂട്ടാളിയായ സ്ത്രീയെ ഡംബല്‍കൊണ്ട് തലയ്ക്കടിച്ചുകൊന്നു. മറ്റൊരിടത്ത് വടിവാള്‍ വീശി ഗുണ്ടയുടെ പ്രകടനം. തിരുവനന്തപുരത്ത് ഗുണ്ടകളുടെ പിറന്നാള്‍ ആഘോഷം തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ക്ക് നേരെ ആക്രമണം. കണ്ണൂരില്‍നിന്ന് വന്നത് ഞെട്ടിപ്പിക്കുന്ന കവര്‍ച്ചയുടെ വാര്‍ത്തയായിരുന്നു. തൃശൂരില്‍ പൊലീസ് ജീപ്പിനുമുകളില്‍കയറി ഗുണ്ടയുടെ നൃത്തം. ആരെയും ഭീതിയിലാക്കുന്ന കൊള്ളയും കൊലയും മറ്റ് അക്രമങ്ങളും സംസ്ഥാനത്ത് വീണ്ടും കൂടിവരികയാണോ ? അക്രമസംഭങ്ങള്‍  തടയേണ്ട പൊലീസ് എവിടെ ? മുഖ്യമന്ത്രി കയ്യാളുന്ന ആഭ്യന്തരവകുപ്പ് എന്തേ ഒന്നും മിണ്ടാത്തത് ? സംസ്ഥാനത്തെ പൊലീസ് മേധാവി കാര്യങ്ങളറിയുന്നുണ്ടോ ? ഊരിപ്പിടിച്ച വടിവാളിനിടയിലൂടെ നടന്ന ഭൂതകാലം മേനി പറയുന്നവര്‍ വര്‍ത്തമാനകാലത്തേക്ക് ഇടയ്ക്കൊന്ന് ഒളിഞ്ഞുനോക്കുകയെങ്കിലും വേണം !