TOPICS COVERED

കണ്ണൂര്‍ എഡിഎംആയിരുന്ന നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്ക് ശമനമില്ല. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്നവീന്‍ ബാബുവിന്‍റെ കുടുംബം ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചു. വാദങ്ങള്‍ ഉണ്ടായി. നവീന്‍ ബാബുവിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ കെ.മഞ്ജുഷ നൽകിയ ഹർജിയിൽ അന്വേഷണത്തെ കുറിച്ച് സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. ഹർജി തീർപ്പാക്കുന്നതുവരെ എസ്ഐടി അന്തിമ റിപ്പോർട്ട് നൽകുന്നത് തടയണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.വിഡിയോ കാണാം. 

ENGLISH SUMMARY:

Special programme on ADM Naveen babu death case