കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കരിച്ചു. വീട്ടുവളപ്പിൽ നൂറുകണക്കിനു പ്രദേശവാസികളുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം. കടുവ കൂട്ടിലാവാത്തതിനാൽ ഉൾഭയത്തോടെയാണ് പ്രദേശവാസികൾ സംസ്കാര ചടങ്ങുകൾക്ക് പോലും എത്തിയത്. പഞ്ചാരക്കൊല്ലിയിലെ കടുവ വീണ്ടും ജനവാസമേഖലയില്‍. നൗഫല്‍ എന്നയാളുടെ വീടിനു സമീപത്താണ് കടുവയെ കണ്ടത്. ഇന്നലെ ആക്രമണമുണ്ടായ സ്ഥലത്തിനുസമീപമാണ് കടുവയെ കണ്ടത്. എ.എസ്.പിയുടെ നേതൃത്വത്തില്‍ തേയിലത്തോട്ടത്തില്‍ തിരച്ചില്‍ നടത്തുന്നു. എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ നാട്ടുകാരുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി.കടുവയെ പിടികൂടിയാല്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുമെന്ന് എ.ഡി.എം. കെ.ദേവകി അറിയിച്ചു. കൂട്ടിലായില്ലെങ്കില്‍ വെടിവച്ചുകൊല്ലുന്നതും പരിഗണനയിലുണ്ട്. യോഗത്തിലെ തീരുമാനങ്ങളെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.