നെന്മാറ ഇരട്ട കൊലപാതകം പ്രതി ചെന്താമര കരുതി കൂട്ടി നടത്തിയതാണെന്ന് പൊലീസ്. കൊല്ലപ്പെട്ട സുധാകരന്‍റെ കുടുംബം നടത്തിയ മന്ത്രവാദമാണ് സ്വന്തം ഭാര്യ ഉപേക്ഷിച്ചു പോകാൻ കാരണമെന്ന് ചെന്താമര വിശ്വസിച്ചു. 100 വർഷം തന്നെ ശിക്ഷിക്കണമെന്ന് കോടതിയിൽ ഹാജരാക്കിയപ്പോൾ ചെന്താമര പറഞ്ഞു. ഭാര്യ ഉപേക്ഷിച്ച് പോയതിന് കാരണം കൊല്ലപ്പെട്ട സുധാകരനും കുടുംബവും നടത്തിയ മന്ത്രവാദമാണെന്ന് വിശ്വസിച്ച ചെന്ദാമര ആ കുടുംബത്തിനെ ഇല്ലാതാക്കാനാണ് 2019 മുതൽ ശ്രമിക്കുന്നത്. ഒരാഴ്ച മുമ്പുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചു എന്നു പറയുന്ന ചെന്താമരയുടെ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊല്ലാൻ പ്രതി ആയുധവും നേരത്തെ വാങ്ങിയിരുന്നു. കൊലപാതക ശേഷം താൻ വിഷം കഴിച്ചുവെന്ന് പൊലീസിനെ വിശ്വസിപ്പിക്കാനും ചെന്താമര ശ്രമിച്ചു.