TOPICS COVERED

ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് കണി കണ്ടുണരുന്നത് അക്രമങ്ങളുടേയും ആത്മഹത്യകളുടേയും മറ്റ് കുറ്റകൃത്യങ്ങളുടേയും പുലരികളിലേക്കാണ്. അക്രമങ്ങളുടേയും കൊലപാതകങ്ങളുടേയും ആത്മഹത്യകളുടേയും വാര്‍ത്തകളില്ലാത്ത ഒരു പ്രഭാതവും ഒരു പകലും ഒരു രാത്രിയും കഴിഞ്ഞ കുറേ നാളുകളായി കേരളത്തിലുണ്ടായിട്ടില്ല. അക്രമങ്ങള്‍ക്കു പിന്നില്‍ വലിപ്പച്ചെറുപ്പമില്ലാത്ത കാലം. വീടിനുള്ളില്‍ മുതല്‍ തെരുവിലും കടകളിലും എന്തിന് വിദ്യാലയങ്ങളില്‍ വരെ ചോര ചിന്തുന്നു. മിക്കതിനും പിന്നില്‍ നിസാര തര്‍ക്കങ്ങള്‍ മുതല്‍ ലഹരിയുടെ കിരാതമായ സാന്നിധ്യം വരെ. മനസ്സുമടുക്കുന്ന കാഴ്ചകള്‍ നിറയുന്ന അത്തരമൊരു ദിനത്തിലേക്ക് തന്നെയാണ് കേരളം പതിവുപോലെ ഇന്നുമുണര്‍ന്നത്..

ENGLISH SUMMARY:

Special programme on kerala crime