ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

പകൽസമയം ആൾത്താമസമില്ലാത്ത വീട് കണ്ടുവെച്ച്, രാത്രിയിൽ കയറി മോഷണം നടത്തുന്ന കള്ളന്മാർ നിരവധിയുണ്ട്. കൊല്ലം ഓടനാവട്ടത്തെ ആൾതാമസമില്ലാത്ത ഒരു വീട്ടിൽ കഴിഞ്ഞ ദിവസം ഒരു കള്ളൻ കയറി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും, വാതിലിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറാനാകുന്നില്ല. എന്നാൽ പണിക്കിറങ്ങിയിട്ട്, പരാജിതനായി മടങ്ങാൻ ആ കള്ളന് കഴിയുമായിരുന്നില്ല. 

വിലപിടിപ്പുള്ള ഒന്നും കിട്ടാതായതോടെ, ചുമരിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി മീറ്റർ ബോർഡും, സർവീസ് വയറുമുൾപ്പടെ ഇളക്കിക്കൊണ്ട് പോയി. 

ഓടനാവട്ടം കട്ടയിൽ ലക്ഷ്മി വിഹാറിൽ നിന്നാണ് വൈദ്യുതി മീറ്റർ ബോർഡ് ഇളക്കിക്കൊണ്ട് പോയത്. 

തിരുവനന്തപുരത്ത് ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന സീമാ വിശ്വനാഥിന്റെ വീടാണിത്. ജോലി തലസ്ഥാനത്തായതിനാൽ വല്ലപ്പോഴുമുള്ള അവധി ദിവസങ്ങളിൽ മാത്രമേ ഇവർ വീട്ടിൽ എത്താറുള്ളു. കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകർക്കാനുള്ള ശ്രമം ശ്രദ്ധയിൽപ്പെട്ടത്. അങ്ങനെ വീടിന് ചുറ്റും നിരീക്ഷിച്ചപ്പോഴാണ് വൈദ്യുതി മീറ്റർ ബോർഡും, സർവീസ് വയറും മോഷണം പോയത് കണ്ടത്. 

അടുത്തകാലത്തായി പല ദിവസങ്ങളിലും ഈ വീട്ടിൽ മോഷണവും മോഷണ ശ്രമവും നടന്നിരുന്നു. വീട്ടുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

ENGLISH SUMMARY:

Thief steals electricity meter board