ഒരാളുടെ ജീവനെടുക്കുന്നതിലേക്ക് നയിച്ച റീലുകള്‍. ഗുണ്ടാ സംഘങ്ങള്‍ ചേര്‍ന്ന് റീലെടുത്തപ്പോള്‍ തന്നെ ഒഴിവാക്കിയതിലുള്ള പക വീട്ടാന്‍ അതേ സംഘത്തിലുള്ള ഗുണ്ടകളെ വീടുകയറി വടിവാളിനു വെട്ടി. ആക്രമണത്തില്‍ പക വീട്ടാന്‍ ചെന്നയാള്‍ വെട്ടുകൊണ്ടു മരിച്ചു. ഇപ്പോള്‍ മരിച്ചയാളുടെ സഹോദരന്‍ റീലിലുണ്ടായവര്‍ക്ക് നേരെ ഫോണില്‍ കൊലവിളി മുഴക്കുന്നു.
ആലപ്പുഴയില്‍ ഗുണ്ടയുടെ പെണ്‍ സുഹൃത്തിന് ഹലോ സന്ദേശമയച്ചു എന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട് മര്‍ദിച്ചു. ഗുണ്ടകള്‍ വാഴുന്ന നാട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെടാന്‍ പോലും പേടിക്കണം.