കൊച്ചിയില്‍ വീട്ടമ്മയ്ക്കുനേരെ ലഹരിസംഘത്തിന്റെ ആക്രമണം. മുളവുകാട് മത്സ്യഫാം നടത്തുന്ന വീട്ടമ്മയ്ക്ക് ഗുരുതരപരുക്കേറ്റു. സിപിഎം പ്രാദേശികനേതാവിന്‍റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്ന് ഭര്‍ത്താവ് ആരോപിച്ചു. ലഹരിസംഘത്തിന്‍റെ ഭീഷണിയുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് മനോരമ ന്യൂസിനോട് പറഞ്ഞു. ലഹരിസംഘത്തിന്‍റെ സഹായിയായ സിപിഎം പ്രാദേശികനേതാവ് ഭീഷണിപ്പെടുത്തി. പൊലീസിനെ അറിയിച്ചെങ്കിലും ഇടപെട്ടില്ലെന്നും ആരോപണമുണ്ട്