100 മീറ്റര്‍ വേഗപ്പോരില്‍ 9.90 സെക്കന്റ് സമയം കണ്ടെത്തി ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിന. അറ്റ്ലാന്റ സിറ്റി ഗെയിംസിലാണ് നേട്ടം. 10.05 സെക്കന്റാണ് രണ്ടാമത് എത്തിയ കെനിയയുടെ ഫെര്‍ഡിനാഡ് ഒമന്‍യാല കണ്ടെത്തിയത്. അമേരിക്കയുടെ നോവ ലയല്‍സ് 150 മീറ്ററിലും തിളങ്ങി.
ടോക്യോ ഒളിംപിക്സില്‍ ലയല്‍സ് വെങ്കലം നേടിയിരുന്നു. നിലവിലെ മികച്ച ഫോമിന്റെ ക്രഡിറ്റ് തന്റെ മെന്റല്‍ കോച്ചിനാണ് ലയല്‍സ് നല്‍കുന്നത്. എനിക്ക് വിഷാദരോഗമില്ല. വലിയൊരു വ്യത്യാസം ഇവിടെ കൊണ്ടുവരാനായി. ആരാധകരെ കാണുമ്പോള്‍ വലിയ പ്രചോദനമാവുന്നതായും 150 മീറ്ററിലെ മെഡല്‍ നേട്ടത്തിന് ശേഷം ലയല്‍സ് പറഞ്ഞു.
ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ബെര്‍മുഡ ഗ്രാന്‍ഡ് പ്രിക്സില്‍ ലയല്‍സ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അകാനി സിംബിനയിലേക്ക് വരുമ്പോള്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ 5ാം സ്ഥാനത്താണ് അകാനി ഫിനിഷ് ചെയ്തത്. കണ്ടെത്തിയത് 9.97 സെക്കന്റ് എന്ന സമയം. ടോക്യോ ഒളിംപിക്സില്‍ 4ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
100 മീറ്ററില്‍ 9.84 എന്നതാണ് അകാനിയുടെ ഇതുവരെയുള്ള മികച്ച സമയം. 2021ലായിരുന്നു ഇത്. 2020ല്‍ 150 മീറ്ററില്‍ 15.08 സെക്കന്റ് എന്ന സമയവും കണ്ടെത്തി. 2018ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയതാണ് മറ്റൊരു നേട്ടം.