ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എയ്റ്റ് ഉറപ്പിക്കാന്‍ ഇന്ത്യ. പാക്കിസ്ഥാനെ അട്ടിമറിച്ചെത്തുന്ന അമേരിക്കയാണ് ഇന്ന് എതിരാളികള്‍. കളത്തിലിറങ്ങുന്നത് ഇന്ത്യയാണെങ്കിലും നെഞ്ചിടിപ്പ് മുഴുവന്‍ പാക്കിസ്ഥാനാണ്. അമേരിക്ക തോറ്റാല്‍ മാത്രമാണ് പാക്കിസ്ഥാന് സൂപ്പര്‍ എയ്റ്റ് പ്രതീക്ഷ നിലനിര്‍ത്താനാകൂ.
ഇന്ത്യയുടെ നീലക്കുപ്പായമെന്ന സ്വപ്നം ബാക്കിയാക്കിയവര്‍ അമേരിക്കന്‍ ജേഴ്സിയില്‍ ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നു. എട്ട് ഇന്ത്യക്കാരും രണ്ട് പാക്കിസ്ഥാന്‍കാരും ഉള്‍പ്പെടുന്നതാണ് അമേരിക്കന്‍ ക്രിക്കറ്റ് ടീം. മുംൈബ അണ്ടര്‍ 15 ടീമില്‍ ഒന്നിച്ചിറങ്ങിയ സൗരഭ് നേത്രവല്‍ക്കറും സൂര്യകുമാര്‍ യാദവും നേര്‍ക്കുനേരെത്തുന്നുവെന്ന് കൗതുകവും ഇന്ത്യ അമേരിക്ക പോരാട്ടത്തിനുണ്ട്.
പാക്കിസ്ഥാനെ വീഴ്ത്തിയതുപോലെ എളുപ്പമായിരിക്കില്ല ഇന്ത്യയ്ക്കെതിരായ മല്‍സരമെങ്കിലും ട്വന്റി 20യുടെ സസ്പെന്‍സിലാണ് നേത്രവല്‍ക്കറിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. ന്യൂയോര്‍ക്കിലെ ഇന്ത്യയുടെ അവസാന മല്‍സരമാണ്. ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഇന്ത്യന്‍സമയം രാത്രി എട്ടുമണിക്കാണ് മല്‍സരം.