rohit-sharma

ഐസിസി ടി20 ലോകകപ്പ് സെമി ഫൈനൽ മൽസരത്തിന് മുൻപുള്ള വാർത്ത സമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ നേരിട്ട പ്രധാന ചോദ്യങ്ങളിലൊന്ന് ഇന്ത്യൻ ടീമിന് അനുകൂലമായ തീരുമാനങ്ങളെ പറ്റിയുള്ളതാണ്. ലോകകപ്പ് ഷെഡ്യൂളിങിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന മുൻഗണനയ്ക്കെതിരെ മുൻ ഇംഗ്ലീഷ് താരങ്ങളായ മൈക്കിൾ വോണും ഡേവിഡ് ലോയിഡും രംഗത്തത്തിയിരുന്നു. ടൂർണമെൻറിന് മുൻപ് തന്നെ ഇന്ത്യയ്ക്ക് സെമിഫൈനൽ വേദിയും തീയതിയും അറിയാമായിരുന്നെന്നും ഇത് ഐസിസിയുടെ പക്ഷപാതമാണെന്നുമായിരുന്നു ആരോപണം. 

അതേസമയം ഇന്ത്യൻ ടീമിനുള്ള നേട്ടമല്ലെന്നും നന്നായി കളിച്ചാൽ മാത്രമെ മൽസരം വിജയിക്കാനാവു എന്നുമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ മറുപടി. ഇന്ത്യൻ ആരാധകർക്ക് പ്രൈം ടൈമിൽ മൽസരം കാണുന്നതിനുള്ള സൗകര്യത്തിനായി ടൂർണമെൻറിലുടനീളം ഡേ ലൈറ്റിൽ ടീം ഇന്ത്യ കളിച്ചു കളിക്കാൻ അവസരം ലഭിച്ചു. ഒപ്പം സെമിഫൈനലിൽ ഇന്ത്യയ്ക്കായി പ്രത്യേക റൂളും, ഇതും വിമർശക​ർ ചൂണ്ടിക്കാട്ടുന്നു. ഗയാനയിൽ കുറച്ച് ദിവസങ്ങളായി മഴ പെയ്യുന്നുണ്ട്. വ്യാഴാഴ്ചയിലെ കാലാവസ്ഥാ പ്രവചനവും അത്ര നല്ലതല്ല, അതേസമയം ആദ്യ സെമിഫൈനലിൽ നിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് രണ്ടാം സെമിയിലുള്ളത്. 

ആദ്യ സെമി ഫൈനലിൽ നിന്നും ഫൈനലിൽ നിന്നും വ്യത്യസ്തമായി ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം രണ്ടാം സെമിഫൈനൽ മൽസരത്തിന് റിസർവ് ഡേയില്ല. മഴമൂലം കളി തടസപ്പെട്ടാൽ സൂപ്പർ 8 ലെ തോൽവി അറിയാത്ത പ്രകടനത്തിൻറെ ആനുകൂല്യത്തിൽ ഇന്ത്യ ഫൈനലിലെത്തുന്ന തരത്തിലാണ് ക്രമികീരണം. ഇതും എതിർ ടീമിനെ ചൊടിപ്പിക്കുന്നു. 250 മിനുട്ടാണ് രണ്ട് സെമിഫൈനലിനും നൽകിയ അധിക സമയം. ആദ്യ സെമി ഫൈനലിൽ, 60 മിനുട്ട് മൽസര ദിവസവും ബാക്കി 190 മിനുട്ട് റിസർവ് ദിവസത്തേക്കും ഉപയോഗിക്കാം. ഇന്ത്യയുടെ സെമിഫൈനലിൽ 250 മിനിട്ടും മൽസര ദിവസം തന്നെ ഉപയോഗിക്കണം എന്നതാണ് ചട്ടം. 

ഇതിനും രോഹിതിന് മറുപടിയുണ്ട്. മഴമൂലം സെമിഫൈനൽ മൽസരം വൈകിയാൽ അടുത്ത മൽസരത്തിനുള്ള വിമാനം നഷ്ടമാകുമെന്ന് രോഹിത് ശർമ പറഞ്ഞു. 'പലകാര്യങ്ങളും ആരുടെയും കയ്യിലല്ല. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ഞങ്ങൾക്കറിയില്ല. മൽസരം വൈകിയാൽ നമ്മുടെ ഫ്ലൈറ്റിനെ പറ്റിയാണ് എൻറെ ചിന്ത. ഇത് ഐസിസിക്കും ക്രിക്കറ്റ് വെസ്റ്റ്ഇൻഡീസിനുമാണ് തലവേദനയാവുക', എന്നായിരുന്നു രോഹിതിൻറെ മറുപടി. 

ENGLISH SUMMARY:

Rohit Sharma Reacts Favouritism Charges Over Indian Cricket Team