ദക്ഷിണാഫ്രിക്ക ട്വന്റി 20 ലോകകപ്പ് ഫൈനലില്‍. അഫ്ഗാനിസ്ഥാനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്കയുടെ ചരിത്രനേട്ടം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാനെ നിലംതൊടാന്‍ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ അനുവദിച്ചില്ല. 11.5ഓവറില്‍ 56റണ്‍സിന് അഫ്ഗാനിസ്ഥാനെ ചുരുട്ടിക്കെട്ടി. പിന്നാലെ 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടത്. അഞ്ച് റണ്‍സെടുത്ത ഡികോക്കിനെ തുടക്കത്തിലെ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായെങ്കിലും ഹെന്‍ഡ്രിക്സും (29*) നായകന്‍ എയ്ഡൻ മാർക്രമും(23*) ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി ടൂര്‍ണമെന്‍റിന്‍റെ ഫൈനലിലെത്തുന്നത്. സ്കോര്‍: അഫ്ഗാനിസ്ഥാന്‍ 56/10; ദക്ഷിണാഫ്രിക്ക 60/1
10 റണ്‍സെടുത്ത അസ്മത്തുല്ല ഉമര്‍സായ് ആണ് അഫ്ഗാന്റെ ടോപ് സ്കോറര്‍. മൂന്നുപേര്‍ പൂജ്യത്തിന് പുറത്തായി. 1.5ഓവര്‍ എറിഞ്ഞ ഇടംകയ്യന്‍ സ്പിന്നര്‍ ഷംസി ആറുറണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറില്‍ 16റണ്‍സ് നല്‍കി ജാന്‍സെനും മൂന്നുവിക്കറ്റെടുത്തു. ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ട് മല്‍സരത്തിലെ വിജയിയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളി.