gambhir-jay-shah

TOPICS COVERED

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയില്‍ രണ്ട് പേരാണ് ഇടംപിടിച്ചിരിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. എന്നാല്‍ ഈ രണ്ട് പേര്‍ ആരാണെന്ന് െവളിപ്പെടുത്താന്‍ ജയ് ഷാ തയ്യാറായില്ല. ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് എത്തും എന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ ശക്തമായിരുന്നത്. 

ഗൗതം ഗംഭീറിനെ കൂടാതെ ഇന്ത്യന്‍ മുന്‍ വനിതാ ടീം പരിശീലകന്‍ ഡബ്ല്യു വി രാമന്റെ പേരും ഇന്ത്യന്‍ പുരുഷ ടീമിന്റെ കോച്ച് സ്ഥാനത്തേക്കായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ട്വന്റി20 ലോകകപ്പോടെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിക്കും. 

കോച്ചിന്റേയും സെലക്ടറുടേയും നിയമനം ഉടനുണ്ടാകും. സിഎസി രണ്ട് പേരെ ഇന്റര്‍വ്യു ചെയ്യുകയും രണ്ട് പേരുകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സിഎസിയുടെ തീരുമാനം എന്താണോ അതാണ് നടപ്പിലാക്കുക. സിംബാബ്​വെയിലേക്ക് പോകുന്ന ടീമിനൊപ്പം വിവിഎസ് ലക്ഷ്മണ്‍ ഉണ്ടാവും. എന്നാല്‍ ലങ്കന്‍ പരമ്പര മുതലാണ് പുതിയ പരിശീലകന്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുക, ജയ് ഷാ വ്യക്തമാക്കി. മൂന്ന് ട്വന്റി20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തില്‍ കളിക്കുന്നത്. ജൂലൈ 27നാണ് ആദ്യ മത്സരം. 

ട്വന്റി20 ലോകകപ്പ് നേടിയ സംഘത്തിലെ മുതിര്‍ന്ന താരങ്ങളെ ജയ് ഷാ അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ക്യാപ്റ്റന്‍ തന്നെയായിരുന്നു ഈ വര്‍ഷവും ബാര്‍ബഡോസില്‍. 2023ല്‍ ഫൈനലില്‍ ഒഴികെ എല്ലാ മത്സരവും നമ്മള്‍ ജയിച്ചു. എന്നാല്‍ ഇത്തവണ നമ്മള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്ത് കിരീടം നേടി, ജയ് ഷാ പറയുന്നു. 

ENGLISH SUMMARY:

Earlier there were strong reports that Gautam Gambhir will become the head coach of the Indian team