ട്വന്‍റി 20 ലോകകപ്പ് ജേതാക്കള്‍ക്ക് വന്‍ സ്വീകരണം ഒരുക്കി ആരാധകര്‍. വാങ്കഡെയിലേക്ക് ഇന്ത്യൻ ടീമിന്‍റെ ആഘോഷയാത്രയില്‍ വന്‍ ജനാവലിയാണ്. ഇന്ത്യയുടെ വിക്ടറി പരേഡ് കാണുവാനായി ആയിരങ്ങളാണ് മുംബൈയില്‍ തടിച്ച് കൂടിയത്.
മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിക്കുന്ന പരേഡ് വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാനിക്കുക. ഇവിടെ അനുമോദന പരിപാടികളും നടക്കുന്നുണ്ട്. ആഘോഷത്തിൽ പങ്കുചേരാണ് ബിസിസിഐ ആരാധകർക്ക് അവസരവും നൽകിയിട്ടുണ്ട്. വാങ്കഡെയിലേക്ക് പ്രവേശനം സൗജന്യമാക്കിയതോടെ ഉച്ച മുതൽ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ കുത്തൊഴുക്കാണ്. നേരത്തെ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ടീം ബസിൽ വന്നിറങ്ങിയ ശേഷം ആരാധകർക്കൊപ്പം ഡാൻസ് കളിച്ചാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ വിജയം ആഷോഷിച്ചത്.