kuldeep-yadav

TOPICS COVERED

ട്വന്റി20 ലോകകപ്പില്‍ 10 വിക്കറ്റാണ് കുല്‍ദീപ് യാദവ് ഇന്ത്യക്കായി വീഴ്ത്തിയത്. മുംബൈയിലെ ഇന്ത്യന്‍ ടീമിനായൊരുക്കിയ വമ്പന്‍ സ്വീകരണത്തിന് ശേഷം കാണ്‍പൂരിലേക്ക് എത്തിയ കുല്‍ദീപിനെ കാത്തും ആരാധക കൂട്ടം കാത്തുനിന്നിരുന്നു. ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് കുല്‍ദീപ്. 

ബോളിവുഡ് താരത്തെയാണ് കുല്‍ദീപ് വിവാഹം കഴിക്കാന്‍ പോകുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് നിഷേധിച്ചു. നിങ്ങളിലേക്ക് ഉടനെ തന്നെ ആ സന്തോഷ വാര്‍ത്ത എത്തിയേക്കും. പക്ഷേ അത് നടിയല്ല. എന്റേയും കുടുംബത്തിന്റേയും ഉത്തരവാദിത്വങ്ങള്‍ അവള്‍ക്ക് ഏറ്റെടുക്കാന്‍ സാധിക്കും, കുല്‍ദീപ് പറയുന്നു. 

ട്വന്റി20 ലോകകപ്പില്‍ അയര്‍ലന്‍ഡ്, പാക്കിസ്ഥാന്‍, യുഎസ്എ എന്നിവര്‍ക്കെതിരായ മത്സരത്തില്‍ കുല്‍ദീപ് കളിച്ചിരുന്നില്ല. പേസ് സൗഹൃദ വിക്കറ്റായിരുന്നു ഇതെന്നതിനാലാണ് കുല്‍ദീപിന് പ്ലേയിങ് ഇലവനില്‍ ഇടംലഭിക്കാതിരുന്നത്. എന്നാല്‍ പിന്നെ വന്ന അഞ്ച് മത്സരങ്ങളില്‍ നിന്ന് കുല്‍ദീപ് 10 വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയക്കെതിരെ സൂപ്പര്‍ എയ്റ്റില്‍ 24 റണ്‍സ് മാത്രം വഴങ്ങി കുല്‍ദീപ് രണ്ട് വിക്കറ്റ് പിഴുതു. മിച്ചല്‍ മാര്‍ഷിനേയും മാക്സ്​വെല്ലിനേയുമാണ് ഇവിടെ കുല്‍ദീപ് പുറത്താക്കിയത്. 

ഞങ്ങള്‍ ഏറെ സന്തോഷത്തിലാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പായിരുന്നു. ലോക കിരീടം നാട്ടിലേക്ക് കൊണ്ടുവരാനായത് സന്തോഷിപ്പിക്കുന്നു. ഞങ്ങളേക്കാള്‍ ഉപരി ഇത് രാജ്യത്തിന് വേണ്ടിയാണ്. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനായതും സന്തോഷം നല്‍കുന്നു, കുല്‍ദീപ് പറയുന്നു. 

ENGLISH SUMMARY:

Kuldeep Yadav took 10 wickets for India in Twenty20 World Cup. After the grand reception prepared for the Indian team in Mumbai, Kuldeep arrived in Kanpur and the fans were waiting for him