സിംബാബ്വെയ്ക്കെതിരായ അഞ്ചാം ട്വന്‍റി20യില്‍ ഒറ്റബോളില്‍ 12 റണ്‍സ് നേടി യശ്വസി ജയ്സ്വാള്‍. സിക്കന്ദര്‍ റാസ എറിഞ്ഞ ഫുള്‍ടോസ് ഡീപ് സ്ക്വയര്‍ ലെഗിലേക്ക് യശ്വസി അടിച്ചു പറത്തി. അംപയര്‍ നോ ബോള്‍ വിളിച്ചതോടെ ഫ്രീ ഹിറ്റ്. അടുത്ത പന്തും യശ്വസി സിക്സര്‍ പറത്തിയതോടെ പിറന്നത് പുതു ചരിത്രം. ട്വന്‍റി20യില്‍ ഒറ്റബോളില്‍ 12 റണ്‍സെന്ന നേട്ടമാണ് ഇതോടെ യശ്വസി സ്വന്തം പേരില്‍ കുറിച്ചത്.
റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ യശ്വസി മടങ്ങി. പിന്നാലെയെത്തിയ ഗില്ലിനെ 13 റണ്‍സിലും അഭിഷേക് ശര്‍മയെ 14–ാം റണ്‍സിലും സിംബാബ്വെ ബോളര്‍മാര്‍ മടക്കി. പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ നടഷ്ടമായി പതറിയ ഇന്ത്യയെ സഞ്ജുവാണ് രക്ഷിച്ചത്. 45 പന്തുകളില്‍ നിന്ന് സഞ്ജു നേടിയ 58 റണ്‍സും റിയാന്‍ പരാഗുമായി ചേര്‍ന്നുള്ള 65 റണ്‍സ് കൂട്ടുകെട്ടും 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന സ്കോറിലെത്തിച്ചു.
മറുപടി ബാറ്റിങിനിറങ്ങിയ സിംബാബ്വെയെ 125 ല്‍ ഇന്ത്യ പൂട്ടിക്കെട്ടി. അഞ്ച് മല്‍സരങ്ങളുടെ പരമ്പര 4–1നാണ് ഇന്ത്യ സ്വന്തമാക്കിയത്.ശിവം ദുബെയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. വാഷിങ്ടണ്‍ സുന്ദര്‍ പ്ലെയര്‍ ഓഫ് ദ് സീരീസുമായി.