• സഞ്ജു സാംസണ്‍ ട്വന്റി ട്വന്റി ടീമില്‍ സ്ഥാനം നിലനിര്‍ത്തി
  • ട്വന്റി ട്വന്റി ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും
  • ഏകദിന ടീമിനെ രോഹിത് ശര്‍മ നയിക്കും

ശ്രീലങ്ക പര്യടനത്തിനുള്ള ട്വന്റി ട്വന്റി, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. മലയാളിതാരം സഞ്ജു സാംസണ്‍ ട്വന്റി ട്വന്റി ടീമില്‍ സ്ഥാനം നിലനില്‍ത്തി. ട്വന്റി ട്വന്റി ടീമിനെ സൂര്യകുമാര്‍ യാദവും ഏകദിന ടീമിനെ രോഹിത് ശര്‍മയും നയിക്കും. ശുഭ്മന്‍ ഗില്ലാണ് ഇരുടീമുകളുടെയും വൈസ് ക്യാപ്റ്റന്‍. രാജ്യാന്തര ട്വന്റി ട്വന്റിയില്‍ നിന്ന് വിരമിച്ച വിരാട് കോലി ഏകദിന ടീമിലുണ്ട്. ലോകകപ്പില്‍ ഇന്ത്യന്‍ ബോളിങ്ങിന്റെ കുന്തമുനയായിരുന്ന ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് അയ്യരും മുന്‍ വൈസ് ക്യാപ്റ്റന്‍ കെ.എല്‍.രാഹുലും ഏകദിന ടീമില്‍ തിരിച്ചെത്തി. ശിവം ദുബെ ഇരുടീമുകളിലും ഇടം നേടിയപ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ട്വന്റി ട്വന്റി ടീമില്‍ മാത്രമേ ഉള്‍പ്പെടുത്തിയുള്ളു. 

ട്വന്റി ട്വന്റി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഏകദിന ടീമില്‍ ഇല്ല. ഹാര്‍ദിക് പാണ്ഡ്യയ്ക്കും ട്വന്റി ട്വന്റി ടീമില്‍ മാത്രമേ ഇടം ലഭിച്ചുള്ളു. രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിനെ ഇരുടീമുകളും ഉള്‍പ്പെടുത്തി. അധിക ബോളിങ് ഒപ്ഷന്‍ എന്ന നിലയില്‍ക്കൂടിയാണ് തീരുമാനം. പേസര്‍മാരായ മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, അര്‍ഷ്ദീപ് സിങ് എന്നിവരും രണ്ട് ടീമുകളിലും ഇടം നേടി. 

മൂന്ന് ട്വന്റി ട്വന്റി മല്‍സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ശ്രീലങ്ക പര്യടനത്തിലുള്ളത്. ട്വന്റി ട്വന്റി പരമ്പര ഈമാസം 27, 28, 30 തീയതികളില്‍ പല്ലെക്കലെയില്‍ നടക്കും. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് ഏകദിന പരമ്പര.  

ട്വന്റി ട്വന്റി ടീം : സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍, യശസ്വി ജയ്‍സ്വാള്‍, റിങ്കുസിങ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്

ഏകദിന ടീം : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍),  വിരാട് കോലി, കെ.എല്‍.രാഹുല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് 

ENGLISH SUMMARY:

Sanju Samson picked for India's Sri Lanka Twenty20 tour. Suryakumar Yadav named T20 captain, while Rohit Sharma will lead the one-day squad. Shubman Gill has been named vice-captain for both formats. Virat Kohli, having retired from international Twenty20s, remains part of the one-day squad. The Sri Lanka tour includes three Twenty20 matches and three one-day internationals spanning late July and early August. T20 Team : Suryakumar Yadav (C), Ꮪhubman Gill (VC), Yashasvi Jaiswal, Rinku Singh, Riyan Parag, Rishabh Pant (WK), Sanju Samson (WK), Hardik Pandya, Shivam Dube, Axar Patel, Washington Sundar, Ravi Bishnoi, Arshdeep Singh, Khaleel Ahmed, Mohd. Siraj. ODI Team : Rohit Sharma (C), Ꮪhubman Gill (VC), Virat Kohli, KL Rahul (WK), Rishabh Pant (WK), Shreyas Iyer, Shivam Dube, Kuldeep Yadav, Mohd. Siraj, Washington Sundar, Arshdeep Singh, Riyan Parag, Axar Patel, Khaleel Ahmed, Harshit Rana.