ഏഷ്യ കപ്പ് വനിതാ ക്രിക്കറ്റില്‍ സെമിയുറപ്പിച്ച് ഇന്ത്യ. രണ്ടാം മല്‍സരത്തില്‍ യുഎഇക്കെതിരെ 78 റണ്‍സിന്റെ വമ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും വിക്കറ്റ് കീപ്പര്‍ റിച്ച ഗോഷിന്റെയും അര്‍ധസെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റിന് 201 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 123 റണ്‍സേ എടുക്കാനായുള്ളൂ. യുഎഇ നിരയില്‍ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് നേടി.