yuvraj-dhoni

ഫോട്ടോ: എഎഫ്പി

TOPICS COVERED

യുവരാജ് സിങ്ങിന്റെ കരിയര്‍ അവസാനിക്കാന്‍ കാരണം എം.എസ്.ധോണിയാണെന്ന വിമര്‍ശനം വീണ്ടും ഉന്നയിച്ച് യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്​ രാജ് സിങ്. ധോണിയോട് ഒരിക്കലും താന്‍ പൊറുക്കില്ലെന്ന് ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യോഗ് രാജ് സിങ് പറയുന്നു. ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് യുവരാജ് സിങ്ങിന് ഭാരത് രത്ന നല്‍കണം എന്നും യോഗ് രാജ് സിങ് ആവശ്യപ്പെടുന്നു. 

ഞാന്‍ ഒരിക്കലും ധോണിയോട് പൊറുക്കില്ല. കണ്ണാടിയില്‍ ധോണി സ്വന്തം മുഖം ഒന്ന് നോക്കണം. വലിയ ക്രിക്കറ്ററാണ് ധോണി. എന്നാല്‍ എന്റെ മകന് എതിരെ ചെയ്തത് എന്താണ്. എല്ലാം ഇപ്പോള്‍ പുറത്തുവരുന്നു. ജീവിതത്തില്‍ ഒരിക്കലും അത് പൊറുക്കാനാവില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും ചെയ്യാത്ത രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, എന്നോട് തെറ്റ് ചെയ്തവരോട് ഞാന്‍ ക്ഷമിക്കില്ല. രണ്ട്, അവരെ ഒരിക്കലും ഞാന്‍ ആലിംഗനം ചെയ്യില്ല. അതെന്റെ മക്കളായാലും കുടുംബാംഗങ്ങളായാലും മാറ്റമില്ല, യോഗ് രാജ് സിങ് പറയുന്നു. 

യുവരാജ് സിങ് നേരത്തെ വിരമിക്കേണ്ടി വന്നതിന്റെ കാരണം ധോണി ആണെന്നും യോഗ് രാജ് സിങ് ആരോപിക്കുന്നു. യുവരാജിന് 4-5 വര്‍ഷം കൂടി പ്രയാസമില്ലാതെ കളിക്കാനാവുമായിരുന്നു. ലോകകപ്പ് ജയങ്ങളിലെ നിര്‍ണായക പ്രകടനവും കാന്‍സറിനോട് പൊരുതി ജയിച്ചതും ക്രിക്കറ്റിന് നല്‍കിയ സംഭാവനകളുമെല്ലാം പരിഗണിച്ച് യുവിക്ക് ഭാരത് രത്ന നല്‍കണം എന്നും യുവരാജ് സിങ്ങിന്റെ പിതാവ് പറയുന്നു. യോഗ് രാജ് സിങ് ധോണിയെ വിമര്‍ശിച്ച് സംസാരിക്കുമ്പോഴും ധോണിയെ കുറിച്ച് പോസിറ്റീവായി സംസാരിച്ചാണ് യുവരാജ് സിങ്ങിന്റെ പ്രതികരണങ്ങള്‍ വന്നിട്ടുള്ളത്. 

ENGLISH SUMMARY:

Yuvraj Singh's father Yog Raj Singh once again raised the criticism that MS Dhoni was the reason for the end of Yuvraj Singh's career. In an interview given to a YouTube channel, Yog Raj Singh says that he will never forgive Dhoni.