ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങി വരവ് ലക്ഷ്യമിടുകയാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ കാര്യങ്ങള്‍ ശ്രേയസിന് അത്ര അനുകൂലമല്ല. നിലവില്‍ ശ്രേയസിന് ഒരു ഫോര്‍മാറ്റിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. ദുലീപ് ട്രോഫിയില്‍ മികച്ച ഇന്നിങ്സ് കണ്ടെത്തി ടെസ്റ്റ് ടീമില്‍ സ്ഥാനം നേടുക എന്നതായിരുന്നു ശ്രേയസിന് മുന്‍പിലെ ലക്ഷ്യം. എന്നാല്‍ ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി കളിക്കുന്ന ശ്രേയസ് ഏഴ് പന്തില്‍ ഡക്കായാണ് മടങ്ങിയത്.
നേരിട്ട ഏഴാമത്തെ പന്തില്‍ ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ ശ്രമിച്ച ശ്രേയസ് മിഡ് ഓണില്‍ ക്യാച്ച് നല്‍കി മടങ്ങി. ഏഴ് പന്ത് നേരിട്ട് പൂജ്യത്തിന് മടങ്ങിയത് മാത്രമല്ല ബാറ്റ് ചെയ്താന്‍ സണ്‍ഗ്ലാസ് ധരിച്ചെത്തിയതും ട്രോളാക്കുകയാണ് സമൂഹമാധ്യമങ്ങളല്‍ ആരാധകര്‍.
ആദ്യ ദുലീപ് ട്രോഫി മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ 9 റണ്‍സും രണ്ടാമത്തെ ഇന്നിങ്സില്‍ 54 റണ്ഡസുമാണ് ശ്രേയസ് സ്കോര്‍ ചെയ്തത്. മികച്ച പ്രകടനം പുറത്തെടുക്കാനാകാത്തതിനാല്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമില്‍ ഇടം നേടാനും ശ്രേയസിന് സാധിച്ചില്ല. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശ്രേയസിന് ടീമില്‍ ഇടംപിടിക്കാനുള്ള സാധ്യത വിരളമാണ്.