ഐപിഎല്‍ 2025 മെഗാ താരലേലത്തിന് ജിദ്ദയില്‍ തുടക്കം. ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി.  രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അര്‍ഷ്ദീപായിരുന്നു ലേലത്തിനെത്തിയ ആദ്യ താരം. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളെല്ലാം അര്‍ഷ്ദീപിനായി രംഗത്തുണ്ടായിരുന്നെങ്കിലും ആര്‍ടിഎം കാര്‍ഡ് വഴി പഞ്ചാബ് കിങ്സ് താരത്തെ സ്വന്തമാക്കുകായായിരുന്നു. 

രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ പേസറായ റബാദയെ  10.75 കോടിക്ക് ഗുജറാത്ത് ടൈറ്റാന്‍ സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ആര്‍സിബി എന്നി ടീമുകളുടെ കടുത്ത മത്സരമാണ് റബാഡയ്ക്കായി  ഉണ്ടായിരുന്നത്. 2024 ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് താരമായിരുന്നു റബാഡ. 

29 കാരനായ ശ്രേയസ് അയ്യര്‍ക്കാണ് കനത്ത പോരാട്ടം നടന്നത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രേയസ് അയ്യര്‍ക്കായി  ലേലം തുടങ്ങിയത് മുന്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. എന്നാല്‍ പഞ്ചാബ് കിങ്സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള ശക്തമായ ലേലം വിളിയില്‍ 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് സ്വന്തമാക്കിയത്. 25.75 കോടി രൂപയ്ക്ക് മുകളില്‍ ലേലതുകയെത്തിയ ആദ്യ ഇന്ത്യന്‍ താരമായി ശ്രേയസ് അയ്യര്‍. 

ജോസ് ബട്‍ലര്‍ – 15.75 കോടി , കഗിസൊ റബാഡ – 10.75 കോടി (ഗുജറാത്ത് ടൈറ്റന്‍സ്)

 മിച്ചല്‍ സ്റ്റാര്‍‌ക്ക്– 

ENGLISH SUMMARY:

IPL mega auction Shreyas Iyer Get 26.75 crore from Punjab Kings.