bumrah-kohli

ഫോട്ടോ: എപി

TOPICS COVERED

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഫിറ്റ്നസുള്ള കളിക്കാരന്‍ ആരാണ്? വിരാട് കോലിയുടെ പേരാവും ആരാധകരില്‍ ഭൂരിഭാഗവും പറയുക. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പേരും ആരാധകര്‍ പറയുന്നു. എന്നാല്‍ ഈ ചോദ്യം മുന്‍പിലേക്ക് എത്തയപ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര നല്‍കിയ മറുപടിയാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്. സ്വന്തം പേരാണ് ബുമ്ര മറുപടിയായി പറഞ്ഞത്. 

ഞാന്‍ ഒരുപാട് നാളായി കളിക്കുന്നു. ഫാസ്റ്റ് ബോളറായി, രാജ്യത്തെ ഈ ചൂടില്‍ കളിക്കുക എന്നാല്‍ അതിന് ഒരുപാട് കാര്യങ്ങള്‍ ആവശ്യമായി വരുന്നുണ്ട്. അതിനാല്‍ ഞാന്‍ എല്ലായ്പ്പോഴും ഫാസ്റ്റ് ബോള്‍മാരെ പിന്തുണയ്ക്കു. അവരുടെ പേരായിരിക്കും പറയുക, ബുമ്ര പറയുന്നു. എന്നാല്‍ ബുമ്രയുടെ ഈ വാക്കുകള്‍ കോലി ആരാധകരെ കുറച്ചൊന്നുമല്ല പ്രകോപിപ്പിക്കുന്നത്. 

ഒരു ഐസിസി നോക്കൗട്ടില്‍ മികച്ച പ്രകടനം നടത്തിയതിന്റെ പേരിലാണോ ഈ അഹങ്കാരം എന്ന് ചോദിച്ചാണ് ബുമ്രയ്ക്ക് നേരെ എത്തിയ കമന്റുകളില്‍ ഒന്ന്. 50 മത്സരങ്ങളെങ്കിലും ഫിറ്റ്നസ് പ്രശ്നത്തെ തുടര്‍ന്ന് ബുമ്രയ്ക്ക് നഷ്ടമായിട്ടുണ്ടാവും. എന്നിട്ടും താനാണ് ടീമിലെ ഏറ്റവും ഫിറ്റ്നസുള്ള താരം എന്നാണ് ബുമ്ര പറയുന്നത് എന്നാണ് മറ്റൊരു ആരാധകന്റെ പരിഹാസം.

ENGLISH SUMMARY:

Who is currently the fittest player in the Indian cricket team? fans says virat kohli's name. All-rounder Ravindra Jadeja's name is also mentioned by fans.