CRICKET-IND-BAN-TEST

വെടിക്കെട്ട് ബാറ്റിങിന് പുറമെ കളിക്കളത്തിലെ പെരുമാറ്റത്തിനും കയ്യടി നേടുകയാണ് റിഷഭ് പന്ത്. ബംഗ്ലദേശിനെതായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടയിലാണ് പന്തിലെ 'ധോണി' ടച്ച് ആരാധകര്‍ തിരിച്ചറിഞ്ഞത്. മൂന്നാം ദിനം കളി പുരോഗമിക്കുമ്പോഴാണ് ലെഗ് സൈഡില്‍ ബംഗ്ല ഫീല്‍ഡര്‍മാര്‍ ആരുമില്ലെന്ന് പന്ത് ശ്രദ്ധിച്ചത്. അടുത്ത പന്ത് നേരിടാന്‍ തയ്യാറെടുക്കുന്നതിനിടെ ബംഗ്ല ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്‍റോയ്ക്ക് ഫ്രീയായി ഒരുപദേശവും നല്‍കി. ലെഗ്സൈഡിലെ ഇന്നര്‍ സര്‍ക്കിളില്‍ ഫീല്‍ഡറെ നിര്‍ത്താനായിരുന്നു സ്നേഹപൂര്‍ണമായ ഉപദേശം. 

'ദേ ഇവിടേക്ക് ഒന്ന് വരൂ. ഇവിടെ ഫീല്‍ഡര്‍മാര്‍ ആരുമില്ലെന്ന് ലെഗ്സൈഡ് ചൂണ്ടി ഷാന്‍റോയ്ക്ക് മുന്നറിയിപ്പ് നല്‍കി. ലെഗ് സൈഡില്‍ ആളില്ലെന്ന കാര്യം അപ്പോഴാണ് ഷാന്‍റോയുടെ ശ്രദ്ധയിലും പെട്ടത്. പന്തിന്‍റെ നിര്‍ദേശം സ്വീകരിച്ച ഷാന്‍റോ ഉടന്‍ തന്നെ മിഡ് വിക്കറ്റില്‍ കളിക്കാരനെ നിര്‍ത്തുകയായിരുന്നു. 2019 ലെ ലോകകപ്പ് മല്‍സരത്തിനിടെ ബംഗ്ലദേശിനെ ധോണിയും ഇത്തരത്തില്‍ സഹായിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.  സബിര്‍ റഹ്മാന്‍ സ്ഥലം മാറാനൊരുങ്ങുന്നത് കണ്ടപ്പോഴാണ് അത് വിലക്കിയ  ധോണി സ്ക്വയര്‍ ലെഗ് ഫീല്‍ഡറോട് ഇടത്തോട്ട് മാറാന്‍ പറയാന്‍ നിര്‍ദേശിക്കുകയായിരുന്നു. ക്യാപ്റ്റന്‍ മുര്‍ത്താസെയോട് പോലും ചോദിക്കാതെയാണ് അന്ന് സബിര്‍ ഫീല്‍ഡറെ ധോണി പറഞ്ഞതുപോലെ നീക്കി നിര്‍ത്തിയത്. 

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ മികച്ച തുടക്കമായിരുന്നു ബംഗ്ലദേശിന്‍റേത്. വെറും 36 റണ്‍സെടുക്കുന്നതിനിടയില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് ബംഗ്ല ബോളര്‍മാര്‍ പിഴുതത്. 144 റണ്‍സെടുക്കുന്നതിനിടെ ആറുപേരെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. പക്ഷേ ഹോം ഗ്രൗണ്ടില്‍ അശ്വിനും  രവീന്ദ്ര ജഡേജയും നിലയുറപ്പിച്ചതോടെ അവിശ്വസനീയ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 199 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.  

PTI09_21_2024_000104B

രണ്ടാംദിനം ഇന്ത്യയുടെ പേസാക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ബംഗ്ല ബാറ്റര്‍മാര്‍ നന്നേ വിയര്‍ത്തു. ബുമ്ര നാല് വിക്കറ്റും മുഹമ്മദ് സിറാജും ആകാഷ് ദീപും ജഡേജയും രണ്ട് വീതം വിക്കറ്റും വീഴ്ത്തി. ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ ക്യാപ്റ്റന്‍ രോഹിതിനെയും യശസ്വിയെയും പിന്നാലെ വിരാട് കോലിയെയും അതിവേഗത്തില്‍ നഷ്ടപ്പെട്ടു. ഗില്ലും പന്തുമാണ് പിന്നീട് ക്രീസില്‍ നിലയുറപ്പിച്ചത്. 

ENGLISH SUMMARY:

Rishabh Pant helped Bangladesh captain Najmul Hossain Shanto by advising him to place a fielder in the inner circle on the leg side, which was completely vacant. His action is reminiscent of MS Dhoni