new-zealand-india-02
  • ട്വന്‍റി20 വനിതാ ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി
  • കിവീസ് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 102 റണ്‍സിന് പുറത്തായി
  • കിവീസിന്‍റെ ജയം 58 റണ്‍സിന്; റോസ് മേരി മെയറിന് നാല് വിക്കറ്റ്

ട്വന്‍റി20 വനിതാ ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യക്ക് തോല്‍വി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം പിന്‍ന്തുടര്‍ന്ന ഇന്ത്യന്‍ വനിതകള്‍ 19 ഓവറില്‍ 102 റണ്‍‌സ് എടുത്ത് പുറത്താവുകയായിരുന്നു. സ്മൃതി മന്ദാന, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങി മുന്‍നിര ബാറ്റര്‍മാര്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയതോടെ ന്യൂസീലന്‍ഡ് വിജയം എളുപ്പമാവുകയായിരുന്നു.

58 റണ്‍സിനാണ് കിവീസിന്‍റെ ജയം. റോസ് മേരി മെയറിന്‍റെ നാല് വിക്കറ്റ് പ്രകടനമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ എറിഞ്ഞുടച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നാല് വിക്കറ്റ് നഷ്ടത്തിലാണ് 160 റണ്‍സെടുത്തത്. സോഫീ ഡിവൈന്‍ 57 റണ്‍സോടെ പുറത്താകാതെ നിന്നു. മലയാളി താരം ആശ ശോഭന ഇന്ത്യയ്ക്കായി ഒരു വിക്കറ്റ് നേടി.

ENGLISH SUMMARY:

Women's T20 World Cup 2024: New Zealand beats India By 58 Runs