rahane-kohli-rohit

ഫോട്ടോ: എഎഫ്പി

TOPICS COVERED

2023 ജൂലൈയിലാണ് അജിന്‍ക്യാ രഹാനെ ഇന്ത്യന്‍ കുപ്പായത്തില്‍ ഏറ്റവും ഒടുവില്‍ കളിച്ചത്. എന്നാല്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ രഹാനെ തന്റെ ബാറ്റിങ് മികവും ക്യാപ്റ്റന്‍സി കരുത്തും തുടര്‍ന്നുകൊണ്ടിരിക്കുന്നു. 27 വര്‍ഷത്തിന് ശേഷം മുംബെയെ ഇറാനി കപ്പില്‍ ജയിപ്പിച്ചാണ് രഹാനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍മാരുടേയും ടീം മാനേജ്മെന്റിന്റേയും ശ്രദ്ധ ക്ഷണിക്കുന്നത്. 

rahane-natarajan

ഫോട്ടോ: എഎഫ്പി

ഫസ്റ്റ് ഇന്നിങ്സ് ലീഡിന്റെ ബലത്തിലാണ് ഇറാനി കപ്പില്‍ റെസ്റ്റ് ഒാഫ് ഇന്ത്യക്കെതിരെ ജയം പിടിച്ച് മുംബൈ കിരീടം ചൂടിയത്. ലക്നൗവില്‍ നടന്ന മത്സരത്തില്‍ ഒന്നാം ഇന്നിങ്സില്‍ മുംബൈ 37-3 എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ 97 റണ്‍സ് ഇന്നിങ്സുമായി രഹാനെ ടീമിനെ പിടിച്ചു കയറ്റി. ഒന്നാം ഇന്നിങ്സില്‍ 121 റണ്‍സ് ലീഡിലേക്കും ഇതിലൂടെ എത്താന്‍ മുംബൈക്ക് കഴിഞ്ഞു. 537 റണ്‍സ് ആണ് മുംബൈ ഇന്ത്യന്‍സ് ഒന്നാം ഇന്നിങ്സില്‍ കണ്ടെത്തിയത്. 

റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ ജയം പിടിക്കുന്നതില്‍ രഹാനെയുടെ ക്യാപ്റ്റന്‍സി മികവും നിര്‍ണായകമായി. ധ്രുവ് ജുറെലും അഭിമന്യു ഇശ്വരനും ചേര്‍ന്ന് 165 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി റെസ്റ്റ് ഓഫ് ഇന്ത്യയെ 393-4 എന്ന നിലയിലേക്ക് എത്തിച്ചു. എന്നാല്‍ ഈ സമയവും കുലുങ്ങാതെ നിന്ന ക്യാപ്റ്റന്‍ രഹാനെ തന്റെ സ്പിന്നര്‍ ഷംസ് മുലാനിയില്‍ വിശ്വാസം അര്‍പ്പിച്ചു. ക്യാപ്റ്റന്‍റെ വിശ്വാസം ഷംസ് മുലാനി തെറ്റിച്ചില്ല. ജുറെലിനേയും അഭിമന്യുവിനേയും തുടരെ മടക്കാന്‍ ഷംസിനായി. ഇതോടെ 416 റണ്‍സിന് റെസ്റ്റ് ഓഫ് ഇന്ത്യ തകര്‍ന്നടിഞ്ഞു. 

rahane-jadeja

ഫോട്ടോ: എഎഫ്പി

ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയില്‍ അഡ്​ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ 36 റണ്‍സിന് പുറത്തായി നാണംകെട്ടതിന് പിന്നാലെ കോലിയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത് പരമ്പര പിടിച്ചെടുത്ത് രഹാനെ തന്റെ മികവ് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങി വരവ് രഹാനെയ്ക്ക് മുന്‍പില്‍ വലിയ വെല്ലുവിളിയാണെങ്കിലും ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കിരീടങ്ങളിലേക്ക് തുടരെ ടീമിനെ നയിക്കുകയാണ് രഹാനെ. 

2022 മുതല്‍ രഹാനെ നാല് കിരീടങ്ങളാണ് ഇതുവരെ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ നേടിയത്. ദുലീപ് ട്രോഫിയില്‍ 2022-23ല്‍ വെസ്റ്റ് സോണിനെ കിരീടത്തിലേക്ക് നയിച്ചു. അതേ സീസണില്‍ മുംബൈയെ സയിദ് മുഷ്താഖ് അലി ട്രോഫിയിലും ജയിപ്പിച്ചു കയറ്റി. ഈ വര്‍ഷം ആദ്യം രഞ്ജി ട്രോഫി കിരീടത്തിലേക്ക് മുംബൈയെ രഹാനെ നയിച്ചു. ഇപ്പോള്‍ ഇറാനി ട്രോഫിയിലും കിരീടം ചൂടുന്നു. 

ENGLISH SUMMARY:

Ajinkya Rahane last played for India in July 2023. But in domestic cricket, Rahane continues his batting prowess and captaincy strength