ranji-trophy

രഞ്ജി ട്രോഫിയില്‍ രണ്ടാം ദിനം മുംബൈയ്ക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് ലക്ഷ്യമാക്കി കേരളം. 37 ഓവറിലേക്ക് കേരള ഇന്നിങ്സ് എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് എന്ന നിലയിലാണ്. രോഹന്‍ കുന്നുമ്മല്‍ അര്‍ധ ശതകം കണ്ടെത്തി. 

മുംബൈയുടെ ശേഷിച്ച ഒരു വിക്കറ്റ് രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ കേരളം വീഴ്ത്തി. 251 റണ്‍സിന് മുംബൈയെ ഓള്‍ഔട്ട് ആക്കിയതിന് ശേഷം മികച്ച ലീഡ് ലക്ഷ്യമാക്കി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഏഴാമത്തെ ഓവറില്‍ തന്നെ ഓപ്പണര്‍ കൃഷ്ണ പ്രസാദിനെ നഷ്ടമായി. 15 പന്തില്‍ നിന്ന് 21 റണ്‍സ് എടുത്ത് സ്കോറിങ്ങിന്റെ വേഗം കൂട്ടിയിരുന്ന കൃഷ്ണ പ്രസാദിനെ മുംബൈയുടെ മോഹിത് അവസ്തി വീഴ്ത്തുകയായിരുന്നു. എന്നാല്‍ മറുവശത്ത് രോഹന്‍ കുന്നുമ്മല്‍ അര്‍ധ ശതകം കണ്ടെത്തി. 77 പന്തില്‍ നിന്ന് 56 റണ്‍സ് എടുത്ത് നില്‍ക്കെ രോഹനെ ശിവം ദുബെ ക്ലീന്‍ ബൗള്‍ഡാക്കി.

പിന്നാലെ സച്ചിന്‍ ബേബിയും സ​ഞ്ജുവും ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും 38 റണ്‍സില്‍ നില്‍ക്കെ സഞ്ജു മടങ്ങി. അഞ്ച് ഫോറുകളാണ് സഞ്ജുവില്‍ നിന്ന് വന്നത്. മുംബൈക്കായി മോഹിത് അവസ്തി രണ്ടു വിക്കറ്റ് വീഴ്ത്തി. 

Kerala eyes first Innings lead against Mumbai