adichu-keri-va

സമൂഹമാധ്യമങ്ങളില്‍  തരംഗം തീർത്ത ‘അടിച്ചു കേറി വാ’ എന്ന ഡയലോഗ് ആസ്പദമാക്കി വിഡിയോയുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ .

റീലായി പങ്കുവച്ച വിഡിയോയിലാണ്, മലയാളികളുടെ ‘സ്വന്തം’ ഡയലോഗ് ഐസിസി ഉൾപ്പെടുത്തിയത്. ഇതിനു പുറമേ ‘വാ വാ താമരപ്പെണ്ണേ...’ എന്ന ഗാനവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇയിൽ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ പുറത്തുവിട്ടത്

ട്വന്റി20 ലോകകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ. മത്സരത്തിൽ പാക്കിസ്ഥാനെതിരെ ബൗണ്ടറിയിലൂടെ ഇന്ത്യയുടെ വിജയറൺ കുറിച്ചശേഷം ഡഗ്ഔട്ടിലേക്കു തിരിച്ചെത്തുന്ന മലയാളി താരം സജന സജീവനെ, മറ്റൊരു മലയാളി താരം ആശ ശോഭന ‘അടിച്ചു കേറി വാ’ എന്ന ഡയലോഗുമായി സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. തുടർന്ന് സജനയും ‘അടിച്ചു കേറി വാ’ എന്ന ഡയലോഗ് ആവർത്തിക്കുന്നു.  

പിന്നണിയിൽ ‘കരുമാടിക്കുട്ടൻ’ എന്ന സിനിമയിലെ ‘വാ വാ താരമപ്പേണ്ണേ’ എന്ന ഗാനവുമുണ്ട്. എന്തായാലും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വനിതാ ട്വന്റി20 ലോകകപ്പിൽ, പ്ലേയിങ് ഇലവനിൽ ആദ്യമായി 2 മലയാളികൾ എന്ന പ്രത്യേകതയോടെയാണ് പാക്കിസ്ഥാനെതിരായ മത്സരത്തിൽ ആശയും സജയനും ടീമിൽ ഇടംപിടിച്ചത്. 

ENGLISH SUMMARY:

ICC Celebrates Indian Cricketers with Viral Malayalam Dialogue