TOPICS COVERED

നാട്ടിന്‍ പുറത്തെ പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ പുല്ലിനിടയിലും കുറ്റിക്കാട്ടിലും കാണാതാകുന്ന പന്ത് തിരയുന്നത് ഒരു പതിവ് കാഴ്ചയാണ്. എന്നാല്‍ ഒരു രാജ്യാന്തര ക്രിക്കറ്റ് താരത്തിന് അങ്ങനെ ചെയ്യേണ്ടി വന്നാലോ, അതും ഒരു രാജ്യത്തെ ഏറെ പ്രധാനപ്പെട്ട ഡൊമസ്റ്റിക് ടൂര്‍ണമെന്‍റിനിടയില്‍.

ഓസ്ട്രേലിയന്‍ സ്പിന്നര്‍ നേഥന്‍ ലയോണിനാണ് ഇത്തരത്തില്‍ പുല്ലിനിടയില്‍ കാണാതായ പന്ത് തിരയേണ്ടി വന്നത്. ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്‍റില്‍ ന്യൂ സൗത്ത് വെയില്‍സും സൗത്ത് ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം. 

30 ഓവറോളം മത്സരം പിന്നിട്ട് നില്‍ക്കുമ്പോള്‍ ബാറ്റര്‍ സിക്സടിച്ചപ്പോഴാണ് പന്ത് ബൗണ്ടറി ലൈനിന് അപ്പുറമുള്ള പുല്ല് നിറഞ്ഞ് നില്‍ക്കുന്നിടത്തേക്ക് വീണത്. പന്ത് തിരഞ്ഞ് ഇറങ്ങിയ ലയോണിന് മറ്റൊരു പന്താണ് ആദ്യം ലഭിച്ചത്. വൈറ്റ് ബോളായിരുന്നു ഇത്. പിന്നാലെ സഹതാരങ്ങളും ഗ്രൗണ്ട് സ്റ്റാഫും ലയണിനൊപ്പം പന്ത് തിരയാന്‍ ആരംഭിച്ചു. ഒടുവില്‍ പന്ത് കണ്ടെത്തി. 

ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ ലയണ്‍ 18 പന്തില്‍ ഡക്കായാണ് ലയണ്‍ മടങ്ങിയത്. ബോളിങ്ങിലേക്ക് എത്തിയപ്പോള്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി മിന്നി. 24.3 ഓവറില്‍ എട്ട് മെയ്ഡന്‍ ഓവറോടെ 47 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.