ഭിന്നത തുടര്‍ന്നാല്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ സസ്പെന്‍ഡ് ചെയ്തേക്കാമെന്ന് അധ്യക്ഷ പി.ടി.ഉഷ. തന്നെ വിശ്വാസത്തിലെടുത്താണ് നടപടി എടുക്കാത്തത്. ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റായി ചുമതയേറ്റെടുത്തതു മുതല്‍ പടയൊരുക്കം ഉണ്ടായിരുന്നു. ക്രമക്കേടുകളും സ്വാര്‍ഥതാല്‍പര്യങ്ങളും അനുവദിക്കാത്തതാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലെ ഒരുവിഭാഗത്തിന്‍റെ എതിര്‍പ്പിന് കാരണമെന്നും തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തും. പ്രശ്നപരിഹാരത്തിന് കായിമന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്നും പി.ടി.ഉഷ മനോരമ ന്യൂസിനോട് പറഞ്ഞു.

ENGLISH SUMMARY:

IOC may suspend Indian Olympic Association if rift continues: PT Usha