sanju-surya-one

ഫോട്ടോ: എഎഫ്പി

ബംഗ്ലാദേശിന് എതിരെ ഹൈദരാബാദില്‍ മൂന്നാം ട്വന്റി20യില്‍ രണ്ടാം വിക്കറ്റില്‍ 173 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും ചേര്‍ന്ന് കണ്ടെത്തിയത്. ബംഗ്ലാദേശ് ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്താന്‍ സഞ്ജുവും സൂര്യയും മത്സരിച്ചു. 90ല്‍ നില്‍ക്കുമ്പോള്‍ പോലും കൂറ്റന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ചുകൊണ്ടിരുന്നതിന് പിന്നില്‍ എന്താണെന്നാണ് മത്സര ശേഷം സഞ്ജുവിനോട് സൂര്യകുമാര്‍ യാദവ് ചോദിച്ചത്. 

sanju-surya

നീ 96ലോ 97ലോ നില്‍ക്കുകയായിരുന്നു. എന്നിട്ടും ബിഗ് ഹിറ്റിന് ശ്രമിച്ചു. ആ വെല്ലുവിളി ഏറ്റെടുത്തു. എന്തായിരുന്നു നിന്റെ മനസില്‍ അപ്പോള്‍? ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ സഞ്ജുവിനോട് സൂര്യകുമാര്‍ യാദവ് ചോദിക്കുന്നു. 'ആക്രമിച്ച് കളിക്കുക എന്നതായിരുന്നു ടീം മാനേജ്മെന്റിന്റെ സന്ദേശം. ക്യാപ്റ്റനും കോച്ചും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നത് അതാണ്. എന്റെ ശൈലിക്ക് ചേര്‍ന്ന നയമാണ് ഇത്. എന്റെ ക്യാരക്ടര്‍ അങ്ങനെയാണ്. അതുകൊണ്ടാണ് ഞാന്‍ സ്കോറിങ്ങിന്റെ വേഗം കുറയ്ക്കാതെ മുന്‍പോട്ട് പോയത്', സൂര്യക്ക് മറുപടിയായി സഞ്ജു സാംസണ്‍ പറയുന്നു. 

96ല്‍ നില്‍ക്കുമ്പോള്‍ ഞാന്‍ സൂര്യയോട് പറഞ്ഞത് ബിഗ് ഹിറ്റിന് ശ്രമിക്കും എന്നാണ്. എന്നാല്‍ ഈ സമയം പതിയെ പോവാനാണ് സൂര്യ എന്നോട് പറഞ്ഞത്. കാരണം ഈ സെ‍ഞ്ചറി ഞാന്‍ അര്‍ഹിച്ചിരുന്നതായാണ് ക്രീസില്‍ വെച്ച് ക്യാപ്റ്റന്‍ പറഞ്ഞത്. ക്യാപ്റ്റനില്‍ നിന്നും കോച്ചില്‍ നിന്നും കാര്യങ്ങളുടെ വ്യക്തത ലഭിച്ചത് എന്നെ ഏറെ സന്തോഷിപ്പിച്ചു. ആക്രമിച്ച് കളിക്കാനാണ് അവര്‍ പറഞ്ഞത്, സഞ്ജു പറയുന്നു.