TOPICS COVERED

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വഴി തെറ്റിയോ? സമൂഹമാധ്യമങ്ങളില്‍ ഈ ചോദ്യം വൈറലാണ്. ടെസ്റ്റ് ക്രിക്കറ്റിനിടെ ഗ്രൗണ്ടില്‍വച്ച് ക്യാപ്റ്റന് വഴി തെറ്റി വയറുകളും മറ്റു സാധനസാമഗ്രികളും ഉള്ള ഒരു ഇടുങ്ങിയ വഴിയിലൂടെ കഷ്ടപ്പെട്ട് നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ന്യൂസിലന്റിനെതിരെ നടന്ന ആദ്യ ബംഗളൂരു ടെസ്റ്റിലാണ് ക്യാപ്റ്റന് വഴി തെറ്റിയത്.  കളിയും കൈവിട്ടു, വഴിയും കൈവിട്ടു എന്ന അവസ്ഥയാണെന്ന് സോഷ്യല്‍മീഡിയ പറയുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ തൊട്ടടുത്തുതന്നെ നേരായ വഴിയുണ്ടായിട്ടും രോഹിത് നടന്നുനീങ്ങുന്നത് മറ്റൊരു വഴിയിലൂടെയാണ്. 

കളികാണാനെത്തിയവരാണ് ക്യാപ്റ്റന്റെ വിഡിയോ എക്സില്‍ പങ്കുവച്ചത്. രോഹിതിനെ പിന്തുടര്‍ന്നുവന്ന ധ്രുവ് ജുറേല്‍ ക്യാപ്റ്റന് വഴി തെറ്റിയതുകണ്ട് ആശങ്കപ്പെടുന്നതും പിന്നോട്ട് തിരിച്ചുപോകുന്നതും കാണാം. റിഷഭ് പന്തിനു പകരമാണ് ജുറേല്‍ വിക്കറ്റ് കീപ്പറായി ഇടം നേടിയത്. കാല്‍മുട്ടിനേറ്റ പരുക്ക് കാരണമാണ് പന്ത് പിന്‍മാറിയത്. രോഹിതിന്റെ മറവിയും അശ്രദ്ധമായ പ്രവൃത്തിയും ഇതിനുമുന്‍പും വാര്‍ത്തയായിട്ടുണ്ട്. 

നേരത്തേ വിദേശത്തുവച്ച് ഹോട്ടല്‍ മുറിയില്‍  പാസ്പോര്‍ട്ടും രേഖകളും മറന്നുവച്ചതുള്‍പ്പെടെ തലക്കെട്ടുകളായിട്ടുണ്ട്. വിഡിയോക്ക് താഴെ ക്യാപ്റ്റന്റെ മറവിയെക്കുറിച്ച് ഓര്‍മിപ്പിക്കുന്നുണ്ട് എക്സ് ഉപയോക്താക്കള്‍. ടെന്‍ഷന്‍ കാരണം വഴി മറന്നതാണെന്നും പലപ്പോഴും ബോധമില്ലാത്ത, പക്വതയില്ലാത്ത രീതിയിലാണ് രോഹിത് പെരുമാറുന്നതെന്നും പറയുന്നുണ്ട് കമന്റുകള്‍. 

ന്യൂസിലന്റ് താരങ്ങളായ രചിന്‍ രവീന്ദ്രയും ടിം സൗത്തിയുമായിരുന്നു ഇന്നലെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഹീറോസ്.  അപകടക്കെണികളുള്ള പിച്ചിനെ ആക്രമണ ബാറ്റിങ്ങിലൂടെ മെരുക്കിയ ഇവരുടെ കൂട്ടുകെട്ട് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കുളള സ്റ്റഡി ക്ലാസായി മാറി.  ന്യൂസിലന്റിനെതിരെ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് പ്രചോദനമായതും ഈ ബാറ്റിങ്ശൈലി ആയിരുന്നു.  3 വിക്കറ്റ് നഷ്ടത്തില്‍ 231എന്ന സ്കോറില്‍ മൂന്നാംദിനം അവസാനിപ്പിച്ച ഇന്ത്യക്ക് ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ 125 റണ്‍സ് കൂടി വേണം.  

Did Rohit Sharma forget his way to the ground?:

India captain that made bigger noise on social media. He possibly lossing his straight way to the play ground.