india-vs-new

ഫോട്ടോ: പിടിഐ

36 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് ജയം കുറിച്ച് ന്യൂസീലന്‍ഡ്. ബെംഗളൂരു ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡിന് മുന്‍പിലേക്ക് എത്തിയ 107 റണ്‍സ് വിജയ ലക്ഷ്യം എട്ട് വിക്കറ്റ് കയ്യില്‍ വെച്ച് രണ്ട് സെഷന്‍ ശേഷിക്കെ ന്യൂസിലന്‍ഡ് മറികടന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയാവും ന്യൂസിലന്‍ഡിനോടേറ്റ ബംഗളൂരു ടെസ്റ്റിലെ തോല്‍വി. 

bumrah-new

ബെംഗളൂരുവില്‍ ടോസ് നേടിയിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത രോഹിത്തിന്റെ തീരുമാനം മുതല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പാടെ പിഴയ്ക്കുകയായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ സ്വിങ്ങിനും പേസിനും മുന്‍പില്‍ മറുപടിയില്ലാതെ ഇന്ത്യ തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ മണ്ണിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടോട്ടലാണ് ബെംഗളൂരുവില്‍ പിറന്നത്. 

ബാറ്റിങ്ങില്‍ പരാജയപ്പെട്ട ഇന്ത്യ ബോളിങ്ങില്‍ ന്യൂസീലന്‍ഡ് വലിയ ലീഡ് എടുക്കുന്നത് തടയാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല. രണ്ട് സ്പെഷ്യലിസ്റ്റ് ബോളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായും. ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതമിന് തന്റെ മൂന്ന് ഫാസ്റ്റ് ബോളര്‍മാരിലേക്ക് മാത്രമാണ് പന്ത് നല്‍കേണ്ടി വന്നത്. 

siraj-rohit

രണ്ടാം ഇന്നിങ്സില്‍ സ്കോര്‍ 400ല്‍ എത്തിച്ച് ഇന്ത്യ തിരിച്ചെത്തി. സര്‍ഫറാസ് ഖാന്റെ 150 റണ്‍സും ഋഷഭ് പന്തിന്റെ 99 റണ്‍സുമാണ് ഇന്ത്യയെ തുണച്ചത്. 70 റണ്‍സ് എടുത്ത കോലിയുടെ ഇന്നിങ്സും നിര്‍ണായകമായി. കോലിയുമായും ഋഷഭ് പന്തുമായും സര്‍ഫറാസ് ഖാന്‍ സെഞ്ചറി കൂട്ടുകെട്ടുയര്‍ത്തി. എന്നാല്‍ 29 റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ വീണതോടെ ഇന്ത്യക്ക് രണ്ടാം ഇന്നിങ്സ് ലീഡ് കൂടുതല്‍ ഉയര്‍ത്താനായില്ല.

Google News Logo Follow Us on Google News

ENGLISH SUMMARY:

New Zealand on Test win after 36 years on Indian soil. In the second innings of the Bengaluru Test, New Zealand overcame the target of 107 runs with eight wickets in hand with two sessions remaining.