bumrah-rohit-new

ഇന്ത്യന്‍ മണ്ണില്‍ 1988ന് ശേഷം ഒരു ടെസ്റ്റ് ജയം എന്ന സ്വപ്ന നേട്ടത്തിന് അരികിലാണ് ന്യൂസീലന്‍ഡ്. ആ ജയത്തിലേക്കുള്ള ദൂരം 107 റണ്‍സ് മാത്രം. എന്നാല്‍ ഇന്ത്യന്‍ ബോളര്‍മാരില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കുകയാണ് ആരാധകര്‍. പക്ഷേ ആരാധകരുടെ ഈ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയാണ് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജയുടെ പ്രതികരണം വരുന്നത്. 

indian-team-new

ഫോട്ടോ: എഎഫ്പി

ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മൂന്നാം സീമര്‍ ഇല്ല എന്നത് ന്യൂസീലന്‍ഡിന് അനുകൂല ഘടകമാണ് എന്നാണ് അജയ് ജഡേജയുടെ പ്രതികരണം. '107 റണ്‍സ് പ്രതിരോധിക്കാന്‍ ഇന്ത്യക്കായാല്‍ അത് വലിയ കാര്യമാണ്. പക്ഷെ യാഥാര്‍ഥ്യബോധ്യത്തോടെ നോക്കുമ്പോള്‍ എനിക്ക് ഒരു പ്രതീക്ഷയും ഇല്ല. രാവിലെ ഈര്‍പ്പം ഉണ്ടാവും. തുടക്കത്തില്‍ ഒന്നോ രണ്ടോ വിക്കറ്റ് കിട്ടിയാലും നമുക്ക് മൂന്നാം സീമര്‍ ഇല്ലാത്തത് ന്യൂസിലന്‍ഡിന് ഗുണം ചെയ്യും', അജയ് ജഡേജ പറയുന്നു. 

46 റണ്‍സില്‍ താഴെ ഒന്നാം ഇന്നിങ്സില്‍ സ്കോര്‍ ചെയ്തതിന് ശേഷം ഒരു ടീം മാത്രമാണ് ഇതുവരെ ടെസ്റ്റ് ജയിച്ചിട്ടുള്ളത്. 1887ല്‍ ഓസ്ട്രേലിയക്കെതിരെ സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് തിരിച്ചുവരവുകളുടെ കരുത്ത് കാണിച്ച് ജയം പിടിച്ചത്. അതുപോലൊന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രോഹിത്തിന്റേയും കൂട്ടരുടേയും കയ്യില്‍ നിന്ന് വരുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

siraj-rohit

ഫോട്ടോ: എപി

ബെംഗളൂരുവില്‍ ഒന്നാം ഇന്നിങ്സില്‍ ന്യൂസീലന്‍ഡിനെ 400ന് മുകളില്‍ സ്കോര്‍ എത്തിക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചിരുന്നു. ആ ബാറ്റിങ് നിരയെ രണ്ടാം ഇന്നിങ്സില്‍ ഇത്രയും ചെറിയ സ്കോറിനുള്ളില്‍ ഒതുക്കി ബോളര്‍മാര്‍ ഇന്ത്യക്കായി ജയം നേടിത്തരിക അത്ര എളുപ്പമല്ല. 

Google News Logo Follow Us on Google News

ENGLISH SUMMARY:

New Zealand are on the verge of achieving their dream of a Test win on Indian soil since 1988. The distance to that victory was only 107 runs. But the fans are expecting a miracle from the Indian bowlers.