ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കും സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണുമുണ്ട്. വിക്കറ്റ് കീപ്പറായിട്ടായിരിക്കും സഞ്ജു ടീമിലുണ്ടാകുക. ജിതേഷ് ശര്‍മയാണ് രണ്ടാം വിക്കറ്റ് കീപ്പര്‍. അഭിഷേക് ശര്‍മ, റിങ്കു സിങ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ആക്ഷര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, വിജയകുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍ എന്നിവരാണ് ടീമില്‌ ഇടം പിടിച്ച മറ്റു താരങ്ങള്‍. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മായങ്ക് യാദവ്, ശിവം ദുബെ എന്നിവര്‍ പരുക്കിനെ തുടങ്ങ് പുറത്തായി. നവംബര്‍ എട്ടുമുതല്‍ 15 വരെയാണ് നാലുമല്‍സരങ്ങളുടെ പരമ്പര.

ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിക്കുമുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്.  രോഹിത് ശർമ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, ഋഷഭ് പന്ത്, സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് ടീമിലുള്ളത്. നവംബർ 22-നാണ് പര്യടനം ആരംഭിക്കുന്നത്. 

ENGLISH SUMMARY:

Squads for India’s tour of South Africa & Border-Gavaskar Trophy announced. India’s squad for 4 T20Is against South Africa: Suryakumar Yadav (C), Abhishek Sharma, Sanju Samson (WK), Rinku Singh, Tilak Varma, Jitesh Sharma (WK), Hardik Pandya, Axar Patel, Ramandeep Singh, Varun Chakaravarthy, Ravi Bishnoi, Arshdeep Singh, Vijaykumar Vyshak, Avesh Khan, Yash Dayal.