pune-test

TOPICS COVERED

പുനെ ടെസ്റ്റിലും ഇന്ത്യയെ തകർത്ത് ചരിത്രം കുറിച്ച് ന്യൂസീലൻഡ്. 13 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റ്നറുടെ കരുത്തിൽ 113 റൺസിനാണ് കിവീസിന്റെ ജയം. ടെസ്റ്റിൽ 12 വർഷം നീണ്ട ഇന്ത്യയുടെ അപരാജിത കുതിപ്പിനും കിവീസ് അവസാനമിട്ടു. മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയ ന്യൂസിലാൻഡ് 2-0 ന്റെ ലീഡ് എടുത്തു . സ്കോർ: ന്യൂസീലൻഡ് – 259 & 255, ഇന്ത്യ – 156 & 245.

Read Also: കലിപ്പിച്ച് കോലി; ന്യൂസിലന്‍ഡ് ബാറ്റേഴ്സിന് താക്കീത്; വിഡിയോ

359 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസിൽ നിന്ന് 7 ന് 167 റൺസിലേക്ക് പതിച്ചു. അതിവേഗ സ്കോറിങ്ങുമായി പ്രതീക്ഷ നൽകിയ ജയ്സ്വാൽ 77 റൺസിൽ പുറത്തായപ്പോൾ  റിഷബ് പന്ത് റൺ ഔട്ടായി. വാലറ്റത്തെ കൂട്ടി ജഡേജയുടെ ചെറുത്തുനില്പ് തുടങ്ങിയപ്പോഴേക്കും ഇന്ത്യ മത്സരം കൈവിട്ടിരുന്നു .

 

ചരിത്രത്തിൽ ആദ്യമായാണ് ന്യൂസീലാൻഡ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്നത്

ENGLISH SUMMARY:

India vs New Zealand 2nd Test, Streak Ends As NZ Clinch Historic Win In Pune