India's Sanju Samson celebrates reaching his century during the first T20 international cricket match between South Africa and India at Kingsmead Stadium in Durban on November 8, 2024. (Photo by PHILL MAGAKOE / AFP)

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്‍റി 20 മല്‍സരത്തില്‍ സഞ്ജു സാംസണിന് സെഞ്ചുറി. തുടര്‍ച്ചയായ രണ്ട് ട്വന്‍റി 20യില്‍ സെഞ്ചുറിനേടുന്ന ആദ്യ ഇന്ത്യന്‍ താരം. 47 പന്തുകളിലാണ് സഞ്‍ജുവിന്‍റെ സെഞ്ചുറിനേട്ടം. ആദ്യ 27 പന്തുകളില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി സഞ്ജു നേടിയിരുന്നു. ആകെ 50 പന്തുകൾ നേരിട്ട സഞ്ജു 7 ഫോറും 10 സിക്സും സഹിതം 107 റൺസെടുത്ത് പുറത്തായി. 

ടി20 പരമ്പരയിലെ ആദ്യ മത്സരമാണ് ഡര്‍ബനിലെ കിംഗ്‌സമേഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു ഇന്ത്യ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 202 റൺസാണെടുത്തത്. ഏഴു റൺസ് മാത്രമെടുത്ത അഭിഷേക് ശർമയെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും സഞ്ജുവിന്‍റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 17 പന്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 21 റണ്‍സെടുത്തു. 18 പന്തിൽ 33 റണ്‍സെടുത്താണ് തിലക് വർമ പുറത്തായത്. രണ്ടു സിക്സറുകളും മൂന്നു ഫോറുകളും തിലക് ബൗണ്ടറി കടത്തി.

റിങ്കു സിങ് (ഒൻപതു പന്തിൽ 11) അക്ഷർ പട്ടേൽ (ഏഴു പന്തിൽ ഏഴ്), ഹാർദിക് പാണ്ഡ്യ (ആറു പന്തിൽ രണ്ട്), അർഷ്ദീപ് സിങ് (നാലു പന്തിൽ അഞ്ച്), രവി ബിഷ്ണോയി (മൂന്ന് പന്തിൽ ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ.

ENGLISH SUMMARY:

Sanju Samson scored a century in the Twenty20 match against South Africa. The first Indian player to score a century in two consecutive Twenty20 matches.