അടുത്തവര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിക്കായി പാക്കിസ്ഥാനിലേക്ക് ടീമിനെ അയക്കില്ലെന്ന് BCCI ഐസിസി അറിയിച്ചു. പാക്കിസ്ഥാന് പുറത്ത് ഇന്ത്യയുടെ മല്‍സരവേദിയൊരുക്കുന്നത് അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കിയതോടെ ടൂര്‍ണമെന്റില്‍ അനിശ്ചിതത്വം തുടരുന്നു.
നിലവിലെ ചാംപ്യന്‍മാരായ പാക്കിസ്ഥാനില്‍ അടുത്തവര്‍ഷം ഫെബ്രുവരിയിലാണ് ടൂര്‍ണമെന്റ് നിശ്ചയിച്ചിരിക്കുന്നത്. 1996 ലോകകപ്പിന് ശേഷം ആദ്യമായാണ് ഒരു ഐസിസി ടൂര്‍ണമെന്റിന് പാക്കിസ്ഥാന്‍ വേദിയാകുന്നത്. മല്‍സരങ്ങള്‍ക്കായി പാക്കിസ്ഥാനിലേയ്ക്കില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി ഐസിസിയെ അറിയിച്ചു. ഏഷ്യാ കപ്പിന് സമാനമായി ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ മല്‍സരങ്ങള്‍ മാത്രം യുഎഇയില്‍ നടത്തുന്ന ഹൈബ്രിഡ് രീതി പരീക്ഷിക്കാന്‍ ഐസിസി ആലോചിക്കുന്നുണ്ട്.
എന്നാല്‍ പാക്കിസ്ഥാന് പുറത്ത് മറ്റൊരു വേദിയും അംഗീകരിക്കില്ലെന്ന് പിസിബി ചെയര്‍മാര്‍ മൊഹ്സിന്‍ നഖ്‍വി പറഞ്ഞു. മറ്റ് രാജ്യങ്ങളെല്ലാം പാക്കിസ്ഥാനില്‍ മല്‍സരിക്കാന്‍ സന്നദ്ധരാണെന്നും നഖ്‍വി. ഇന്ത്യയില്ലാതെ ടൂര്‍ണമെന്റ് നടത്തേണ്ടിവന്നാല്‍ ഐസിസിക്ക് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും.