ഐപിഎല്‍ 2025 മെഗാ താരലേലത്തിനുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയായി. 1574 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 574 താരങ്ങളെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്. ഐപിഎല്‍ 2025 ന്‍റെ മെഗാലേലത്തിന് 574 താരങ്ങള്‍. 366 ഇന്ത്യന്‍ താരങ്ങളും 208 വിദഗേശ താരങ്ങളുമടക്കമാണിത്.
ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ താര ലേലത്തിനുള്ള താരങ്ങളുടെ പട്ടികയിലില്ല. അതേസമയം 42 കാരനായ ജെയിംസ് ആൻഡേഴ്സൺ ഇടം പിടിച്ചു. ഐപിഎല്ലില്‍ കളിക്കുന്ന 10 ടീമുകൾക്ക് ആകെ 204 താരങ്ങളുടെ ഒഴിവുണ്ട്. അതിൽ 70 വിദേശ താരങ്ങളാണ്.
ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളായ ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, മുഹമ്മദ് ഷമി എന്നിവർ മാർക്വീ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത്തവണ രണ്ട് മാര്‍ക്വീ വിഭാഗങ്ങളുണ്ട്. റിഷഭ് പന്ത്, ശ്രയേസ് അയ്യര്‍ എന്നിവര്‍ മാർക്വീ ലിസ്റ്റ് 1 ന്‍റെ ഭാഗമാണ്. രാഹുലും ഷമിയും രണ്ടാം പട്ടികയിലാണ്. 2 കോടി രൂപയാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വില. 81 കളിക്കാർക്ക് രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ട്.
ജോസ് ബട്ട്‌ലർ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കാഗിസോ റബാഡ, അർഷ്ദീപ് സിംഗ്, മിച്ചൽ സ്റ്റാർക്ക് എന്നിവരടങ്ങുന്നതാണ് ആദ്യ വിഭാഗം. യുസ്വേന്ദ്ര ചാഹൽ, ലിയാം ലിവിംഗ്‌സ്റ്റൺ, ഡേവിഡ് മില്ലർ, കെ എൽ രാഹുൽ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്നതാണ് രണ്ടാം വിഭാഗത്തിലെ മാര്‍ക്വീ താരങ്ങള്‍. മാര്‍ക്വീ താരങ്ങളില്‍ ഡേവിഡ് മില്ലറിന് മാത്രമാണ് 1.50 കോടി രൂപ അടിസ്ഥാന വിലയുള്ളത്.
രണ്ട് ദിവസമായി നടക്കുന്ന താര ലേലം നവംബർ 24 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ജിദ്ദയില്‍ തുടങ്ങും.