ഇന്ത്യ ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരക്ക് തുടക്കം. ഓസ്ട്രേലിയക്കെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യും. രോഹിത് ശർമയുടെ അഭാവത്തിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്. പരുക്കേറ്റതിനാൽ ശുഭ്മന്‍ ഗില്‍ കളിക്കില്ല. സ്പിന്നര്‍ ആർ. അശ്വിനും പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. മലയാളിയായ ദേവ്ദത്ത് പടിക്കല്‍ ടീമിലുണ്ട്. നിതീഷ് റെഡ്ഡിക്കും ഹര്‍ഷിത് റാണയ്ക്കും അരങ്ങേറ്റം. ഓസീസിനായി ബാറ്റര്‍ നേഥന്‍ മക്സീനി അരങ്ങേറും.
പേസും ബൗൺസും നിറഞ്ഞ പെർത്തിലാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം. മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെതാൻ ഇന്ത്യക്ക് 4-0 ന് എങ്കിലും പരമ്പര വിജയിക്കണം. പരമ്പരയിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ ബിസിസിഐ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 4 ബോർഡർ ഗാവസ്കർ ട്രോഫി പരമ്പരകളും ജയിച്ചത് ഇന്ത്യയായിരുന്നു.
ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ, വിരാട് കോലി, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍, വാഷിങ്ടൻ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ– നേഥൻ മക്സ്വീനി, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമിൻസ് (ക്യാപ്റ്റൻ), മിച്ചല്‍ സ്റ്റാർക്, നേഥൻ ലയൺ, ജോഷ് ഹെയ്സൽവുഡ്.