ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യൻ ടീമിന്‍റെ ബാറ്റിങ് തകര്‍ച്ചയ്ക്ക് ശേഷം, ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര തന്നെ മുന്നിൽ നിന്ന് നയിച്ചാണ് ഓസ്ട്രേലിയയെ എറിഞ്ഞിട്ടത്. കളിയുടെ ഒന്നാംദിനം അവസാനിച്ചതോടെ സോഷ്യല്‍ മീഡിയയിലെവിടെയും ബുമ്ര തന്നെയാണ് താരം. കൈവിട്ടുപോയെന്ന് ഉറപ്പിച്ച മത്സരത്തെയാണ് ക്യാപ്റ്റൻ മുന്‍കൈയെടുത്ത് തിരികെ കൊണ്ടുവന്നത്.  ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കളിക്കളത്തിന് പുറത്തു നടന്ന സംഭവം വീണ്ടും ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ. 

മത്സരത്തിന് മുന്‍പ് നടന്ന വാർത്താസമ്മേളനത്തിനിടെ തന്നെ മീഡിയം പേസ് ഓൾ റൗണ്ടർ എന്ന് വിളിക്കുന്ന ഓസീസ് പത്രലേഖകനെ ജസ്‌പ്രീത് ബുമ്ര തിരുത്തിയ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ കിടന്ന് കറങ്ങുന്നത്.  യൂ കാൻ കോൾ മി എ ഫാസ്റ്റ് ബൗളർ എന്നായിരുന്നു ക്യാപ്റ്റന്‍റെ മറുപടി. പത്രപ്രവർത്തകന്റെ തെറ്റിദ്ധാരണ മാറിയാലും ഇല്ലെങ്കിലും, അയാളെ കൂടെ സാക്ഷിയാക്കി ബുമ്ര തന്റെ തണ്ടർ ബോൾട്ടുകളുമായി ഓസീസിന്‍റെ മുന്‍നിര ബാറ്റര്‍മാരെ കൂടാരം കയറ്റിക്കളഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

140 ല്‍ അധികം സ്പീഡിലും, ചിലപ്പോള്‍ അപ്രതീക്ഷിതമായി സ്ലോ ബോളുകളിലൂടെയും ബുമ്ര പന്തെറിയുമ്പോൾ ഓസീസ് ബാറ്റിംഗ് നിര വിറയ്ക്കുകയാണ്. സീം മൂവ് മെന്റ് അകത്തേക്കാണോ പുറത്തേക്കാണോ എന്നത് ഊഹിച്ചെടുക്കാൻ കഴിയാതെ  ബുമ്ര  വായിക്കുന്ന ട്യുണുകൾക്കനുസരിച്ചു ഒരു ബാറ്റിംഗ് നിര നൃത്തം ചെയ്യുന്ന കാഴ്ചയാണ് കാണുന്നതെന്ന് കുറിക്കുന്നു സംഗീത് ശേഖര്‍ എന്ന ക്രിക്കറ്റ് പ്രേമി. 

ബുമ്ര തന്നെയായിരുന്നു പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ഹൈലൈറ്റ്.  കിടു ബൗളിംഗിനു പുറമേ കിടിലൻ ക്യാപ്റ്റൻസിയും.  ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ പേസർമാർ അഴിഞ്ഞാടിയപ്പോള്‍ ആദ്യ ദിവസം പ്രതിരോധത്തിലായത് ഓസ്ട്രേലിയ തന്നെ. 

കളി തീരുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന പരിതാപകരമായ നിലയിലാണ് ഓസീസ്. 28 പന്തിൽ 19 റണ്‍സുമായി അലക്സ് ക്യാരിയും 14 പന്തിൽ ആറ് റണ്‍സുമായി മിച്ചല്‍ സ്റ്റാർക്കുമാണ്  ക്രീസിൽ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ടീം ഇന്ത്യയെ ഓസ്ട്രേലിയ 150 റൺസിനാണ് എറിഞ്ഞൊതുക്കിയത്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബുമ്രയുടെ മറുപടി  അതേ നാണയത്തിൽ തന്നെയായിരുന്നു. 

പേസ് ആക്രമണത്തിന്‍റെ ചുക്കാന്‍ പിടിച്ച ജസപ്രീത് ബുമ്ര കൂടാരം കയറ്റിയത് 4 മുന്‍നിര ബാറ്റര്‍മാരെയാണ്.  നേഥൻ മക്സ്വീനി  10), ഉസ്മാന്‍ ഖവാജ (8), സ്റ്റീവ് സ്മിത്ത് (0), പാറ്റ് കമിൻസ് (3) എന്നിവരെയാണ് ക്യാപ്റ്റന്‍ പുറത്താക്കിയത്. ഇതിന് പുറമേ, സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും പോക്കറ്റിലാക്കി. 

പേസർ ഹർഷിത് റാണ  13 പന്തിൽ 11 റൺസെടുത്ത ട്രാവിസ് ഹെഡിനെ ബോൾഡാക്കുകയായിരുന്നു. മുഹമ്മദ് സിറാജ്  മിച്ചൽ മാർഷിനെ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ചു. വൺ‍ഡൗണായി ഇറങ്ങിയ ലബുഷെയ്ൻ 21–ാം ഓവർ വരെ പിടിച്ചുനിന്നെങ്കിലും രണ്ട് റൺസ് മാത്രമാണ് സ്കോർ ബോര്‍ഡിൽ കൂട്ടിച്ചേർത്തത്. പെർത്ത് സ്റ്റേ‍ഡിയം പേസർമാരെ പിന്തുണയ്ക്കുമെന്ന അവസരം മുതലെടുത്താണ് ഇന്ത്യൻ ബോളർമാരുടെ പ്രത്യാക്രമണം. 

3 ബോളർമാരെ വെച്ച്‌ സ്പെൽ മാറ്റി മാറ്റി, എന്നാല്‍ വേണ്ട വിശ്രമം കൊടുത്തും, എൻഡ്‌ ചെയ്ഞ്ച്‌ ചെയ്തും ക്യാപ്റ്റന്‍ ബുമ്ര ഇന്ന് നടത്തിയ നീക്കങ്ങൾ പ്രശംസ അര്‍ഹിക്കുന്നു. തുടക്കത്തിൽ വേണ്ടത്ര ശോഭിക്കാതിരുന്ന സിറാജിനെ ഉപയോഗപ്പെടുത്തി രണ്ട്‌ വിക്കറ്റുകള്‍ കൊയ്തതും ക്യാപ്റ്റന്‍റെ നേട്ടമാണ്. 

ENGLISH SUMMARY:

Social media applauds Jasprit Bumrah