ഐപിഎല്‍ മെഗാ താരലേലം അവസാനിക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രം രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കിയ 13 കാരന്‍ വൈഭവ് സുര്യവംശിയാണ്. ഐപിഎല്‍ ഡീല്‍ ലഭിച്ച പ്രായം കുറഞ്ഞ താരമെന്നതിനൊപ്പം ക്രിക്കറ്റില്‍ ഇതിനകം ഒരുപാട് റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് വൈഭവ്.
Also Read: വെങ്കിടേഷിന്റെ സങ്കടം കാണാന്‍ വയ്യ ; 23 കോടിക്ക് സ്വന്തമാക്കിയതിന്റെ കാരണം വെളിപ്പെടുത്തി സിഇഒ
രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാസംണിനെയും യശ്വസി ജയ്‌സ്വാളിനെയും വളര്‍ത്തികൊണ്ടുവന്ന രാഹുല്‍ ദ്രാവിഡിന്‍റെ തല തന്നെയാണ് വൈഭവിനെയും രാജസ്ഥാനിലെത്തിച്ചത്.
രാജസ്ഥാനൊപ്പം ഡല്‍ഹി ക്യാപ്പിറ്റലും മത്സരിച്ച് ലേലം വിളിച്ചതോടെയാണ് 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന 13 കാരന് 1.10 കോടി രൂപയുടെ ഡീല്‍ ലഭിച്ചത്. ഈ കുട്ടിതാരത്തെ 1.10 കോടി രൂപയ്ക്ക് ടീമിലെടുക്കാന്‍ എന്താണ് രാജസ്ഥാന്‍ റോയല്‍സിനെ സ്വാധീനിച്ചത്. ചോദ്യത്തിന് ഉത്തരം പറയുകയാണ് രാജസ്ഥാന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്.
Also Read: ദാ ഇതാണ് ആ മെന്റര്‍; സഞ്ജു 5 സിക്സ് പറത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രം
വൈഭവ് ട്രയല്‍സിന് വന്നിട്ടുണ്ടെന്നും താരത്തിന്‍റെ പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ഐപിഎല്‍ ഔദ്യോഗിക പേജില്‍ പങ്കുവച്ച വിഡിയോയിലാണ് രാഹുല്‍ ദ്രാവിഡിന്‍റെ അഭിപ്രായ പ്രകടനം. നല്ല കഴിവുള്ള താരമാണ് വൈഭവ്. അദ്ദേഹത്തിന് വളരാനുള്ളൊരു സാഹചര്യമായിരിക്കും രാജസ്ഥാന്‍ എന്നാണ് കരുതുന്നതെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ഡല്‍ഹി ക്യാപിറ്റല്‍സിനും രാജസ്ഥാന്‍ റോയല്‍സിനും വേണ്ടി ട്രയല്‍സില്‍ പങ്കെടുത്തിരുന്നുവെന്ന് വൈഭവിന്‍റെ പിതാവ് സഞ്ജീവ് സൂര്യവന്‍ഷിയും പറഞ്ഞു. രാജസ്ഥാന്‍റെ ട്രയല്‍സ് നാഗ്പൂരിലായിരുന്നു. ഒരോവറില്‍ 17 റണ്‍സെടുക്കാനാണ് വൈഭവിനോട് ആവശ്യപ്പെട്ടത്. ആദ്യ മൂന്ന് പന്തില്‍ തന്നെ സിക്സര്‍ പറത്തി. ഡല്‍ഹിയില്‍ നടന്ന ട്രയല്‍സിലും നന്നായി ചെയ്തു എന്നും സഞ്ജീവ് സൂര്യവന്‍ഷി വ്യക്തമാക്കി.
Also Read: പൃഥ്വി ഷാ അണ്‍സോള്‍ഡ്; അര്‍ജുന് 30 ലക്ഷം'; എന്ത് നീതിയെന്ന് വിമര്‍ശനം
അണ്ടര്‍ 19 ഏഷ്യകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ദുബായിലാണ് നിലവില്‍ വൈഭവ്. ഐപിഎലില്ലെ കുട്ടി കോടിപതി എന്നതിനപ്പുറം പ്രായം കുറഞ്ഞ അന്താരാഷ്ട്ര സെഞ്ചറിയും വൈഭവിന്‍റെ പേരിലാണ്.
13 വയസും 188 ദിവസം പ്രായമുള്ളപ്പോഴാണ് വൈഭവ് ഓസ്ട്രേലിയന്‍ അണ്ടര്‍-19 ടീമിനെതിരായ യൂത്ത് ടെസ്റ്റില്‍ സെഞ്ചറി നേടിയത്. 58 പന്തില്‍ നേടിയ ഈ സെഞ്ചറി ഒരു ഇന്ത്യക്കാരന്‍ യൂത്ത് ടെസ്റ്റില്‍ നേടുന്ന വേഗമേറിയ സെഞ്ചറിയാണ്.