ഐപിഎല്‍ താര ലേലത്തില്‍ ഏറ്റവും ചിലവേറിയ താരമായത് റിഷഭ് പന്താണ്. 27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പര്‍ ജെയ്ന്‍റ്സ് പന്തിനെ സ്വന്തമാക്കിയത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പന്തിനെ 27 കോടി രൂപയിലേക്ക് എത്തിച്ചത് ലക്നൗ, ഡല്‍ഹി ഫ്രാഞ്ചൈസികളുടെ മത്സരലേലമായിരുന്നു. 27 കോടി രൂപയാണ് പന്തിന്‍റെ ഐപിഎല്‍ ശമ്പളമെങ്കിലും ഇത് വര്‍ഷത്തില്‍ ലഭിക്കുമോ?
അടുത്ത മെഗാ ലേലം നടക്കുന്ന മൂന്ന് വര്‍ഷത്തേക്കാണ് 27 കോടി രൂപയ്ക്ക് ലക്നൗ ഫ്രാഞ്ചൈസി റിഷഭ് പന്തിന്‍റെ സേവനം സ്വന്തമാക്കിയത്. നികുതിക്ക് ശേഷം ഈ തുക മൂന്ന് വര്‍ഷത്തേക്കാണ് റിഷഭ് പന്തിന് ലഭിക്കുക. ഈ തുകയില്‍ 8.10 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നികുതിയായി കുറയ്ക്കും. ശേഷം മൂന്ന് വര്‍ഷത്തേക്ക് 18.9 കോടി രൂപയാണ് ലഭിക്കുക. വര്‍ഷത്തില്‍ 6.30 കോടി രൂപ.
Also Read: അത് ദ്രാവിഡിന്‍റെ ബുദ്ധി; വൈഭവ് സൂര്യവംശിക്ക് എന്തുകൊണ്ട് 1.10 കോടി നല്‍കി; കാരണമിതാ
അടുത്ത ഐപിഎല്‍ സീസണനിടെ പന്തിന് പരിക്കേറ്റല്‍ പന്തിന് മുഴുവന്‍ ശമ്പളവും ലഭിക്കും. എന്നാല്‍ വരാനിരിക്കുന്ന സീസണിൽ പന്തിന് ഒരു മത്സരം പോലും കളിക്കാൻ കഴിഞ്ഞില്ലെങ്കില്‍ പകരം മറ്റൊരു താരത്തെ വെയ്ക്കാനുള്ള അധികാരം ഫ്രാഞ്ചൈസിക്ക് ഉണ്ട്.
ടൂർണമെന്‍റിന് മുന്‍പുള്ള പരിക്കാണെങ്കില്‍ താരത്തിന് ബിസിസിഐയുടെ ഇൻഷുറൻസ് പോളിസി പ്രകാരം കളിക്കാരന് മുഴുവൻ പണവും ലഭിക്കും. കളിക്കാരൻ വിദേശത്തുനിന്നുള്ളയാളാണെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ല.
ഐപിഎല്ലില്‍ ഒരു മത്സരവും കളിക്കാതെ സൈഡ് ബെഞ്ചിലിരുന്നാലും താരങ്ങള്‍ക്ക് കരാറില്‍ പറഞ്ഞ തുക ഫ്രാഞ്ചൈസികള്‍ നല്‍കണം.
Also Read: ആരാണ് വിഘ്നേഷ് പുത്തൂര്‍? ഐപിഎല്ലിലേക്ക് ഒരു മലയാളിയുടെ സര്‍പ്രൈസ് എന്‍ട്രി
റിഷഭ് പന്തിന് ശേഷം ശ്രേയസ് അയ്യരാണ് വിലയേറിയ താരം. 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് ശ്രേയസിനെ സ്വന്തമാക്കിയത്. 23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ വെങ്കിടേഷ് അയ്യരാണ് ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ കൂടുതല്‍ വില ലഭിച്ച മറ്റൊരു താരം.