ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച ചര്‍ച്ചകളും പ്രശ്നങ്ങളും ഒരുവഴിക്ക് തീര്‍ന്ന് വരുന്നേയുള്ളൂ, അതിനിടയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് അടുത്ത പ്രതിസന്ധിയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്‍എല്‍). 2025 സീസണില്‍ ചാംപ്യന്‍സ് ലീഗും തൊട്ടുപിന്നാലെ ഐപിഎല്ലും വരുന്നതോടെ വലിയ താര പ്രൗഡിയില്ലാതെ പിഎസ്‍എല്‍ നടത്തേണ്ട അവസ്ഥയിലാണ് പാകിസ്ഥാന്‍.
Also Read: പൊന്നും വിലയ്ക്ക് താരങ്ങളെ വാങ്ങാന്‍ പണം എവിടെ നിന്ന്? ഐപിഎല്‍ ടീമുകളുടെ വരുമാനമിതാ
സാധാരണഗതിയില്‍ പിഎസ്എല്ഡ നടക്കുന്നത് ഫെബ്രുവരി– മാര്‍ച്ച് മാസങ്ങളിലാണ്. ഐപിഎല്ലിന് തൊട്ടുമുന്‍പ് നടക്കുന്നതിനാല്‍ വിദേശ താരങ്ങളുടെ ലഭ്യതയില്‍ പിഎസ്‍എല്ലിന് പ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ വരുന്ന സീസണില്‍ 2025 ഫെബ്രുവരി– മാര്‍ച്ച് മാസത്തില്‍ ചാംപ്യന്‍സ് ലീഗിന് ആതിഥേയത്വം വഹിക്കേണ്ടതിനാല്‍ പാക് ലീഗിന്‍റെ സമയക്രമം പൂര്‍ണമായും പാളും.
മാര്‍ച്ചിന് പിഎസ്എല്‍ നടത്തിയാല്‍ ഐപിഎല്‍ തീയതിയുമായി പ്രശ്നമാകും. മാര്‍ച്ച് 14 നാണ് ഐപിഎല്‍ ആരംഭിക്കുക. ഇതോടെ വിദേശ താരങ്ങളെ പാകിസ്ഥാന് കളിക്കാന്‍ കിട്ടാതെയാകും. തീയതിയിലെ മാറ്റം പാക് ലീഗ് ഫ്രാഞ്ചൈസികള്‍ക്ക് കാര്യമായ തലവേദനയാണ്.
പ്രധാന താരങ്ങളെല്ലാം ഐപിഎല്‍ ഫ്രാഞ്ചൈസിയില്‍ കരാറിലെത്തിയതിനാല്‍ ഐപിഎല്‍ മെഗാ ലേലത്തില്‍ വിറ്റുപോകാത്ത താരങ്ങളെ മാത്രമാണ് ഇനി പാകിസ്ഥാന് ലഭ്യമാകുകകയുള്ളൂ.
ഡേവിഡ് വാര്‍ണര്‍, കെയിന്‍ വില്യംസണ്‍, അദില്‍ റാഷിദ്, അലക്‌സ് കാരി, കേശവ് മഹാരാജ്, ഷായ് ഹോപ്പ്, ഡൊനോവൻ ഫെരേര, ഡാരിൽ മിച്ചൽ, ജോണി ബെയർസ്റ്റോ, അകേൽ ഹൊസൈൻ എന്നിങ്ങനെയുള്ള താരങ്ങള്‍ വിറ്റുപോകാത്തവരായുണ്ട്. ഇവരെ ഉള്‍കൊള്ളിച്ച് ലേലം നടത്താന്‍ ഒരുങ്ങുകയാണ് പിസിബി. ബിസിസിഐയുടെ ചുവട് പിടിച്ച് ഇത്തവണ പിസിഎല്‍ ലേലം വിദേശത്ത് നടത്താനും പദ്ധതിയിുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ഐപിഎല്‍ താരലേലം വിദേശത്താണ് നടക്കുന്നുണ്ട്. 2025 സീസണിലേക്കുള്ള ഐപിഎല്‍ മെഗാതാര ലേലം നടന്നത് ജിദ്ദയിലാണ്. സമാനമായി ലണ്ടനിലോ ദുബായിലോ ലേലം നടത്താനാണ് ആലോചന. ഇത് വിദേശ ഇടങ്ങളില്‍ ലീഗിന് പ്രധാന്യം ലഭിക്കുകയും ബ്രാന്‍ഡ് ഉയര്‍ത്തുരയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇസ്‍ലാമാബാദ് യുണൈറ്റഡ്, കറാച്ചി കിങ്സ്, ലാഹോർ ഖലന്ദർസ്, മുൾട്ടാൻ സുൽത്താൻസ്, പെഷവാർ സാൽമി, ക്വറ്റ ഗ്ലാഡിയേറ്റേഴ്സ് എന്നിങ്ങനെ ആറു ഫ്രാഞ്ചൈസികളാണ് പിഎസ്‍എല്‍ കളിക്കുന്നത്.